Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ എമർജിങ് വൈക്കത്തിന്റെ ഷോർട്ട് ഫിലിം 'തിരികെ' റിലീസ് ചെയ്തു.

08 Nov 2024 19:39 IST

santhosh sharma.v

Share News :

വൈക്കം: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽ നിന്നും ബോധവൽക്കരണ സന്ദേശം പകർന്ന് എമർജിങ് വൈക്കം സോഷ്യൽ മീഡിയ കൗൺസിൽ ഹോപ്പ് 2018 എന്ന പേരിൽ ആറ് വർഷക്കാലം മുമ്പ് തുടങ്ങിവച്ച ലഹരി വിരുദ്ധ ക്യാമ്പയിന്റെ തുടർച്ചയായി നിർമ്മിച്ച ഹ്രസ്വചിത്രം 'തിരികെ' റിലീസ് ചെയ്തു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ (സുരജ എസ് നഗർ) നടന്ന പരിപാടി 

കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് തരുൺമൂർത്തി ഷോർട്ട് ഫിലിം റിലീസ് ചെയ്തു. ലഹരിക്കെ തിരായ മോട്ടിവേഷൻ ക്ലാസ്സ്‌ അനാമിയ പീപ്പിൾ മെന്റൽ ഹെൽത് ഡയറക്ടർ ശരത്ത് തേനുമൂല നയിച്ചു. നൈനാ മണ്ണഞ്ചേരി രചനയും ഷാഹുൽ ഹമീദ് സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം എമർജിങ് വൈക്കമാണ് നിർമ്മിച്ചത്. ചടങ്ങിൽ എമർജിങ് വൈക്കം ചീഫ് അഡ്മിൻ അഡ്വ. എ മനാഫ് അധ്യക്ഷതവഹിച്ചു. വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് , ജോൺ ടി വേക്കൻ,സംഗീത സജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News