Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2024 19:07 IST
Share News :
പടക്ക നിർമാണശാലയിൽ മോഷണം; 75 ലക്ഷം രൂപയുടെ പടക്കം നഷ്ടപ്പെട്ടു
പറവൂർ: പടക്ക നിർമാണശാല കുത്തിത്തുറന്ന് 75 ലക്ഷം രൂപയുടെ പടക്കം മോഷ്ടിച്ചു.
ആലുവ - പറവൂർ റോഡിൽ അനച്ചാലിൽ പ്രവർത്തിക്കുന്ന ബർമ്മ ഫയർ വർക്സിൻ്റെ ഗോഡൗണുകൾ കുത്തിതുറന്നാണ് മോഷണം. സ്ഥാപനത്തിൻ്റെ പ്രവർത്തനം നിർത്താനുള്ള നീക്കത്തിലായതിനാൽ ഫാക്ടറിയും ഷോപ്പും ദിവസേന തുറക്കാറില്ല. കുറച്ചു നാളായി അടച്ചിട്ടിരിക്കുന്നതിനാൽ മോഷണം നടന്നത് എന്നാണെന്നു വ്യക്തമല്ല. മാനേജിങ് പാർട്ണർ രമണി രാമകൃഷ്ണൻ്റെ മകളുടെ ഭർത്താവ് ജീവൻ ഇന്നലെ സ്ഥാപനത്തിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
ദീപാവലി വിൽപ്പന ലക്ഷ്യമാക്കി സൂക്ഷിച്ചിരുന്ന പടക്കങ്ങളാണ് മോഷണം പോയത്. റോഡിനോട് ചേർന്ന് വിൽപ്പന മുറികളും കുറെ മാറി ആനച്ചാൽ തോടിനോട് ചേർന്ന് നിർമ്മാണ ശാലയും രണ്ട് സംഭരണ കേന്ദ്രങ്ങളുമാണ് പ്രവർത്തിക്കുന്നത്. രണ്ട് സംഭരണ കേന്ദ്രങ്ങളിലായി സൂക്ഷിച്ചിരുന്ന പടക്കങ്ങളാണ് മോഷണം പോയത്. ഒന്നിൻ്റെ വാതിൽ പൂർണ്ണമായും തകർത്ത നിലയിലും രണ്ടാമത്തെതിൻ്റെ വാതിൽ ഒരു ഭാഗം അറുത്തുമാറ്റിയ നിലയിലുമാണ്. വിൽപ്പനശാലയുടെ ഷട്ടർ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ സിസിടിവി ക്യാമറകൾ കേടുവരുത്തുകയും ഹാർഡ് ഡിസ്ക് എടുത്തു കൊണ്ടു പോകുകയും ചെയ്തു. അലമാര കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന 2000 രൂപയും കവർന്നിട്ടുണ്ട്. എയർ കണ്ടീഷണർ ഊരിമാറ്റി പറമ്പിൽ നശിപ്പിച്ച നിലയിൽ ഉപേക്ഷിച്ചിട്ടുണ്ട്.
മോഷ്ടിച്ച പടക്കങ്ങൾ പിന്നിലുള്ള തോട്ടിലൂടെ വഞ്ചിയിൽ കടത്തിക്കൊണ്ടുപോകാനാണ് സാധ്യത. ദീപാവലിക്കു ശേഷം സ്ഥാപനത്തിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നീക്കം നടത്തുന്നതിനിടയിലാണ് മോഷണം. മാനേജിങ് പാർട്ണർ പെരുമ്പടന്ന കണ്ണാത്തുശ്ശേരിൽ രമണി രാമകൃഷ്ണൻ ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തി.
Follow us on :
Tags:
More in Related News
Please select your location.