Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2024 21:29 IST
Share News :
ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
പറവൂർ: ബിസിനസ് സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മൂത്തകുന്നം കൊട്ടവള്ളിക്കാട് തിനയാട്ട് വീട്ടിൽ അനിഷാദ് (ഉല്ലാസ് 48) നെയാണ് മുനമ്പം പോലീസ് ഇൻസ്പെക്ടർ എം. വിശ്വംഭരൻ അറസ്റ്റ് ചെയ്തത്.
ചെറായി ഭാഗത്തുള്ള അക്വാഷോ എന്ന സ്ഥാപനത്തിൽ പങ്കാളിയാക്കി ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി പത്തൊൻപത് ലക്ഷത്തിൽപരം രൂപ വിവിധ ദിവസങ്ങളിലായി പരാതിക്കാരനിൽ നിന്നും വാങ്ങുകയായിരുന്നു. പിന്നീട് തൃശൂർ ആമ്പല്ലൂർ സ്വദേശിയായ പരാതിക്കാരനെ പണം തിരിച്ചു നൽകാതെ സ്ഥാപനത്തിൽ നിന്നും പുറത്താക്കി. സ്ഥാപനത്തിൽ വരുന്ന സ്ത്രീകളോട് അനിഷാദ് മോശമായി പെരുമാറുന്നത് ചോദ്യം ചെയ്തതിനാണ് ഇയാളെ പുറത്താക്കിയതെന്ന് പരാതിയിൽ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.