Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്ലൂക്കോ മീറ്റർ സൗജന്യമായി നൽകുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷിക്കാം

31 Jul 2024 21:32 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി: ദാരിദ്രരേഖയ്ക്ക് താഴെയുള്ള 60 വയസുപിന്നിട്ട പ്രമേഹരോഗികൾക്കു ഗ്ലൂക്കോ മീറ്റർ സൗജന്യമായി നൽകുന്ന സാമൂഹികനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയിലേക്ക് സുനീതി പോർട്ടൽ മുഖേന അപേക്ഷിക്കാം. 2018 മുതൽ ഗ്ലൂക്കോ മീറ്റർ ലഭിച്ചിട്ടുള്ളവർക്ക് അധിക സ്ട്രിപ് ലഭിക്കുന്നതിനും അപേക്ഷിക്കാം. അപേക്ഷഫോമും വിശദവിവരവും sjd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. വിവരങ്ങൾക്കു ജില്ലാ സാമൂഹികനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ 0481-2563980

Follow us on :

More in Related News