Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 13:17 IST
Share News :
വൈക്കം: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എസ്.ജെ.എം)വൈക്കം റെയ്ഞ്ചിന്റെ നേതൃത്വത്തില്‍ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദനവും ലഹരിവിരുദ്ധ ബോധവല്‍കരണ സെമിനാറും സംഘടിപ്പിച്ചു.സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. വടകര ജുമാമസ്ജിദ് അങ്കണത്തില്‍ നടന്ന തബ്ജീല്‍ കോണ്‍ഫറന്‍സ് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി.എ ഷാജി പുത്തന്‍പുരയില്‍ അധ്യക്ഷത വഹിച്ചു. എസ്.ജെ.എം വൈക്കം റെയ്ഞ്ച് പ്രസിഡന്റ് മുഹമ്മദ് സലിം മിസ്ബാഹി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം അല്‍ഹാദി, എന്‍.എ പരീത് കുഞ്ഞ്, ഷെരീഫ് കോട്ടപ്പള്ളില്‍, വാര്‍ഡ് മെമ്പര്‍ നിയാസ് കൊടിയനേഴം, വെള്ളൂര്‍ ജുമാമസ്ജിദ് ചീഫ് ഇമാം മുഹമ്മദ് സലിം മിസ്ബാഹി, വടകര ജമാഅത്ത് ജനറല്‍ സെക്രട്ടറി എന്‍.എ പരീത് കുഞ്ഞ്, ഇറുമ്പയം ജമാഅത്ത് പ്രസിഡന്റ് നിസാര്‍, വെള്ളൂര്‍ ജമാഅത്ത് ജോയിന്റ് സെക്രട്ടറി സലിം വടക്കേത്തറയില്‍, നക്കംതുരുത്ത് ജമാഅത്ത് പ്രസിഡന്റ് ഫസലുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഒരു വർഷം നീണ്ട് നിൽക്കുന്ന ലഹരിവിരുദ്ധ ബോധവല്‍കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ എസ്‌ജെഎം സതേണ്‍ കണ്‍വീനര്‍ വി.എച്ച് അബ്ദുറഷീദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ പി.എല്‍ റോബിമോന്‍ ബോധവല്‍കരണ ക്ലാസ് നയിച്ചു. എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് അഹ്‌മദ് ത്വാഹാ യാസീന്‍ നുസ്‌രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇറുമ്പയം ചീഫ് ഇമാം ഷഫീര്‍ സഖാഫി, നക്കംതുരുത്ത് ചീഫ് ഇമാം മുഹമ്മദ് ഷഫീഖ് മഹ്‌ളരി, പി.ടി നാസര്‍ ഹാജി, സുബൈര്‍, അബ്ദുല്‍ മുഗ്‌നി സഅദി എന്നിവര്‍ പ്രസംഗിച്ചു.വിദ്യാർഥികളും രക്ഷിതാക്കളും അടക്കം നൂറ് കണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.