Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയില്‍ പ്ലാസ്റ്റിക്ക് പാത്രം കുരുങ്ങി ദുരിതം പേറിയ നായക്ക് രക്ഷകരായി സന്നദ്ധ പ്രവർത്തകർ

12 Dec 2024 12:19 IST

Fardis AV

Share News :

കോഴിക്കോട്: രണ്ടാഴ്ചയോളം തലയില്‍ പ്ലാസ്റ്റിക്ക് പാത്രം കുരുങ്ങി ദുരിതം പേറിയ നായക്ക് രക്ഷകരായി സലീം വട്ടകിണറും പ്രജീഷും.

മാത്തോട്ടം മേഖലയിലാണ് തലയില്‍ പ്ലാസ്റ്റിക്ക് ജാര്‍ കുരുങ്ങിയ നിലയില്‍ നായ അലഞ്ഞുതിരിഞ്ഞത്. കണ്ടവര്‍ സഹതപിച്ച് വഴിമാറിയപ്പോള്‍ മറ്റാരിലൂടെയോ വിവരം അറിഞ്ഞ കോഴിക്കോട് ലീഗല്‍ സര്‍വീസസ് അതോറിറ്റി പ്രവര്‍ത്തകന്‍ സലീംവട്ടകിണര്‍ അനിമല്‍ റെസ്‌ക്യൂ പ്രവര്‍ത്തകനായ പ്രജീഷിനെ വിളിച്ച് സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും സ്ഥലത്ത് എത്തി നായയെ തേടിപിടിച്ചതിന് ശേഷം പ്രജീഷ് നായയുടെ തലയില്‍ നിന്നും പാത്രം ഊരി മാറ്റി രക്ഷപ്പെടുത്തി. ജില്ലയില്‍ തെരുവുകളില്‍ പരിക്ക് പറ്റി കിടക്കുന്ന മൃഗങ്ങളെ രക്ഷപ്പെടുത്താന്‍ ഒരു സംവിധാനവും നിലവില്ല. വാഹനം തട്ടി പരിക്കേറ്റ പൂച്ചയെ മൃഗാശുപത്രിയിലേക്ക് എത്തിച്ചപ്പോള്‍ ഡോക്ടര്‍ ലീവെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. പിന്നീട് മറ്റൊരിടത്ത് നിന്നും ചികിത്സ നല്‍കിയപ്പോള്‍ തങ്ങള്‍ തന്നെ ഏറ്റെടുത്ത് കൊണ്ടു പോകണമെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞതെന്നും സലീം വട്ടകിണര്‍ പറഞ്ഞു. തെരുവില്‍ അപകടത്തില്‍പ്പെടുന്ന മൃഗങ്ങള്‍ക്ക് ചികിത്സയും സംരക്ഷണവും നല്‍കാന്‍ സംവിധാനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow us on :

More in Related News