Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2025 13:31 IST
Share News :
താനൂർ : നാട് പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ സ്വജീവൻ പോലും നോക്കാതെ രക്ഷക്കെത്തിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികൾക്കായി എന്തു ചെയ്താലും അധികമാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശത്ത് വേലിയേറ്റ മേഖലയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കുന്ന സർക്കാരിന്റെ പുനർഗേഹം പദ്ധതി പ്രകാരം നിറമരുതൂർ ഗ്രാമപഞ്ചായത്തിലെ ഉണ്യാലിൽ നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വലിയ കടൽ തീരം ഉള്ളതുകൊണ്ട് തന്നെ കേരളത്തിലെ കടൽ പല ഭാഗത്തും കരയെടുക്കുന്നു. കടലാക്രമണം നേരിടുന്ന പ്രശ്നവുമുണ്ട്. ഇതിനായി പ്രതിരോധ നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തിന്റെ വിഭവശേഷി കൊണ്ടു മാത്രം പദ്ധതികൾ പൂർത്തിയാക്കാൻ കഴിയില്ല. കേന്ദ്രസർക്കാരിന്റെ സഹായം ആവശ്യമാണ്.
തീരദേശ സംരക്ഷണത്തിനായി തീരദേശ സംരക്ഷണ പാക്കേജ് കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നുവെങ്കിലും പല കാര്യങ്ങളിലും ഉള്ളതുപോലെ തന്നെ വേണ്ട പരിഗണന ലഭിച്ചില്ല. സംസ്ഥാനത്തിന്റെ പരിമിതമായ വിഭവശേഷി വെച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. ഏതൊരു തൊഴിൽ എടുക്കുന്നയാൾക്കും മാന്യമായ വേതനം ലഭിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. എന്നാൽ, മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ദാരിദ്ര്യം വിട്ടുപോകാത്ത സാഹചര്യമാണുള്ളത്. അവശതയനുഭവിക്കുന്ന വിഭാഗങ്ങൾ എന്ന നിലയിൽ അവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകി വരുന്നുണ്ട്. കേന്ദ്രത്തിൽനിന്ന് പാരിസ്ഥിതികാനു മതി ലഭിക്കാൻ കാലതാമസം ഉണ്ടായെങ്കിലും സമയബന്ധിതമായി വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ നമുക്ക് കഴിഞ്ഞു'-മുഖ്യമന്ത്രി പറഞ്ഞു.
പിണറായി വിജയൻ സർക്കാരിൽ നിന്നും കിട്ടുന്ന വലിയ സമ്മാനമാണ് ഫ്ലാറ്റ് സമുച്ചയം എന്ന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഓൺലൈൻ സന്ദേശത്തിൽ പറഞ്ഞു. കടലാക്രമണം നേരിട്ട് ദുരിതമനുഭവിച്ചവർക്കായി സുരക്ഷിത ഭവനം എന്ന സ്വപ്നം യാഥാർത്ഥ്യമായതായി അദ്ദേഹം പറഞ്ഞു. ഇവ കൃത്യമായി പരിപാലിച്ചു പോകണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.