Wed May 14, 2025 1:53 PM 1ST
Location
Sign In
30 Jan 2025 16:23 IST
Share News :
കുടയത്തൂര്‍: ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കുടയത്തൂര്‍ മുസ്ലിം പള്ളി കവലയ്ക്ക് സമീപം തയ്യല്‍ കട നടത്തുന്ന രജനിയെയാണ് (40) ചക്കിക്കാവ് കുന്തിക്കോട് ഭര്‍ത്താവ് സുനില്‍ കെ.കെ (45) പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. ഇവര്‍ തമ്മില്‍ കുടുംബ വഴക്ക് പതിവായിരുന്നു. ബുധനാഴ്ച രജനിയുടെ കടയില്‍ എത്തിയ സുനില്‍ അപ്രതീക്ഷിതമായി പെട്രോള്‍ രജനിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. വളരെ വേഗം രജനി സമീപത്തെ കടയിലേക്ക് ഓടിക്കയറി. അവിടെ ഉണ്ടായിരുന്നവര്‍ സുനിലിനെ തടഞ്ഞതിനാല്‍ ഇയാള്‍ക്ക് തീ കൊളുത്താന്‍ സാധിച്ചില്ല. തലനാരിഴ്ക്കാണ് രജനി രക്ഷപ്പെട്ടത്. നാട്ടുകാര്‍ ഇടപെട്ടതോടെ സുനില്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പിന്നീട് ബസ് തടഞ്ഞ് നിര്‍ത്തിയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞാര്‍ എസ്.ഐ, ബെജു പി.ബാബു. സി.പി.ഒ അജീഷ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
Follow us on :
More in Related News
Please select your location.