Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാത്മ അയ്യൻകാളി ഗുരുദേവന്റെ 161-ാമത് ജയന്തി ആഘോഷം

27 Aug 2024 13:40 IST

- SUNITHA MEGAS

Share News :




കടുത്തുരുത്തി :എ കെ സി എച്ച് എം എസ് കോട്ടയം താലൂക്ക് യൂണിയൻ്റ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളി ഗുരുദേവന്റെ 161-ാമത് ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി

ആഗസ്റ്റ് 28 ബുധനാഴ്‌ച രാവിലെ 7.30 ന് യൂണിയൻന്റെ കിഴിൽ ഉള്ള 22 ശാഖകളിൽ നിന്നും വെങ്ങാനൂർ തീർത്ഥാടനം നടത്തുമെന്ന്

ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 രാവിലെ കോട്ടയം പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് സംസ്ഥാന ജനറൽ സെക്രട്ടറി 

എ. ജെ. രാജൻ ഫ്ളാഗ് ഓഫ് ചെയ്യും

സെപ്റ്റംബർ 16-ന് വൈകുന്നേരം 3.30 -ന് കോട്ടയം ബാങ്ക് എംപ്ലോയിമെന്റ് ഹാളിൽ അയ്യൻകാളി ഗുരുദേവൻ്റെ 161-ാമത് അവിട്ടം തിരുനാൾ ഉത്സവം നടക്കും.

മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

 യൂണിയൻ പ്രസിഡൻറ് കരുണാകരൻ പരിപ്പിൽ അധ്യക്ഷത വഹിക്കും.

 ഫ്രാൻസീസ് ജോർജ് എം പി ജന്മദിന സന്ദേശം നൽകും മഹാസഭ പ്രസിഡൻ്റ് പി. എസ്. പ്രസാദ് മുഖ്യ പ്രഭാഷണം നൽകും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ,

എസ് എസ് എൽ സി ക്ക് ഉന്നതവിജയം കൈവരിച്ച കുട്ടികൾക്ക് ക്യാഷ് അവാർഡും മെമന്റോയും വിതരണം ചെയ്യും.

കോട്ടയം നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഗുരുകുലം അധ്യാപകരെ ആദരിക്കും വയനാട് ദുരന്തത്തിൻ്റെ

പശ്ചാത്തലത്തിൽ ജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് ആഘോഷപരിപാടികൾ ഒഴിവാക്കി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് കൈമാറുമെന്നും ഭാരവാഹികൾ പറഞ്ഞു.

സജികുമാർ പെരുമ്പായിക്കാട് , കെ.സി. ഷാജി,

സന്തോഷ് പുന്നത്തുറ , ബിനീഷ് വയലാ, ബിനു പെരുമ്പായിക്കാട് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News