Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2026 17:59 IST
Share News :
പരപ്പനങ്ങാടി : ബംഗളൂരു സ്ഫോടനക്കേസിൽ ഭരണകൂടം
അറസ്റ്റ് ചെയ്‌ത പരപ്പനങ്ങാടി സ്വദേശി സകരിയ വിചാരണ തടവുകാരനായി 17 വര്ഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ "സകരിയ: നീതി നിഷേധത്തിന്റെ 17 ആണ്ടുകൾ: അനീതിയുടെ തടവറകൾക്കെതിരെ" എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത്‌മുവ്മെൻ്റിൻ്റെ നേതൃത്വത്തിൽ യുവജന റാലിയും പൊതുസമ്മേളനവും നടത്തും. 2026 ഫെബ്രുവരി 11 ബുധനാഴ്‌ച വൈകിട്ട് 4.30 നു പരപ്പനങ്ങാടിയിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
2009 ഫെബ്രുവരി 5-ന് തിരൂരിലെ ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്‌തുകൊണ്ടിരിക്കെ, ചോദ്യം ചെയ്യാനെന്ന വ്യാജേന പോലീസ് വിളിച്ചിറക്കി കൊണ്ടുപോകുമ്പോൾ സകരിയ്യക്ക് 19 വയസ്സായിരുന്നു. ഭരണകൂടം കെട്ടിച്ചമച്ച കേസിൻ്റെ നൂലാമാലകളിൽ കുരുക്കി സകരിയ്യയെ തടവറയിലടച്ചിട്ട് നീണ്ട 17 വർഷങ്ങൾ പിന്നിടുന്നു. ഒരു മനുഷ്യൻ്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ വസന്തകാലത്തെയാണ് വിചാരണ പോലും പൂർത്തിയാക്കാതെ ഇന്ത്യൻ ഭരണകൂടം ഇരുട്ടറകളിൽ ശ്വാസം മുട്ടിച്ചു കൊന്നത്, സകരിയ ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് നേരെ നീളുന്ന നീറുന്ന ഒരു ചോദ്യചിഹ്നമാണ്.
UAPA എന്ന കരിനിയമത്തിൻ്റെ മറവിൽ ഭരണകൂടം നടത്തുന്ന വംശീയ-ഭീകര വേട്ടയ്ക്കെതിരെ സോളിഡാരിറ്റി യൂത്ത്‌മൂവ്‌മെൻ്റ് എന്നും വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടത്തിലാണ്. സകരിയ്യയുടെ കേസ് നടത്താൻ രാജ്യത്തെ ഏറ്റവും പ്രമുഖരായ അഭിഭാഷകരെ അണിനിരത്തുന്നതിലും, ജയിലിന്റെ ഏകാന്തതയിൽ അവനെ നിരന്തരം സന്ദർശിച്ച് ആത്മവിശ്വാസം പകരുന്നതിലും കഴിഞ്ഞ കാലമത്രയും സോളിഡാരിറ്റി മുൻനിരയിലുണ്ട്. സകരിയ്യയെ പോലെ ഒരൊറ്റ മനുഷ്യൻ പോലും അന്യായമായി തടവറകളിൽ കിടക്കരുത് എന്ന രാഷ്ട്രീയ ബോധ്യമാണ് ഞങ്ങളെ നയിക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി മുഹമ്മദ് വേളം, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട്, സാമൂഹിക പ്രവർത്തകരായ എം ജിഷ, റാസിഖ് റഹീം, സകരിയ ആക്ഷൻ കമ്മിറ്റി ചെയർമാൻ അഷ്റഫ് ഷിഫ, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം സാദിഖ് ഉളിയിൽ, ജമാഅത്തെ ഇസ്ലലാമി മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻ്റ് വി.പി.എ ശാക്കിർ, സോളിഡാരിറ്റി മലപ്പുറം വെസ്റ്റ് ജില്ല വൈസ് പ്രസിഡൻ്റ് സൽമാനുൽ ഫാരിസ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
വാർത്ത സമ്മേളനത്തിൽ സോളിഡാരിറ്റി
സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി,
മലപ്പുറം വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി ജംഷിദ് കെ, ജില്ല വൈസ് പ്രസിഡൻ്റ്
സൽമാനുൽ ഫാരിസ്, ജില്ല സെക്രട്ടറിയേറ്റംഗം ത്വയ്യിബ് പൊന്മുണ്ടം,
മലപ്പുറം വെസ്റ്റ് ഏരിയ സെക്രട്ടറി ഖദ്ദാഫി തയ്യിൽ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.