Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോക്ടർ കെ വി സീതാലക്ഷ്മി സ്മാരക പൊതു ഇടം ഉദ്ഘാടനം ചെയ്തു

19 Aug 2024 19:21 IST

Basheer Puthukkudi

Share News :

  പെരുമണ്ണ : പെരുമണ്ണ, പെരുവയൽ പ്രദേശത്ത് ജനകീയ ആയുർവേദ ഡോക്ടർ ആയിരുന്ന ഡോ: കെ.വി സീതാലക്ഷ്മിയുടെ സ്മാരകമായി പെരുമണ്ണ ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പൊതു ഇടം പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു.പൊതു ഇടം നിർമ്മിക്കുന്നതിന് സൗജന്യമായി ഭൂമി വിട്ടു നൽകിയ ഡോ: സീതാലക്ഷ്മിയുടെ ഭർത്താവ് ഡോ:കുഞ്ഞൻ ചടങ്ങിൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഉഷ അധ്യക്ഷം വഹിച്ചു സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ,ദീപ കാമ്പുറത്ത് വാർഡ് മെമ്പർമാരായ സുധീഷ് കൊളായി,ദീപക് ഇളമന വിജയൻ വിളക്കു മഠം എന്നിവർ സംസാരിച്ചു വാർഡ് മെമ്പർ പി. ആരിഷ് , സ്വാഗതവും, ദാസൻ വിളക്കു മഠം നന്ദിയും പറഞ്ഞു.

Follow us on :

More in Related News