Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Sep 2024 15:02 IST
Share News :
തിരൂരങ്ങാടി : പി.വി.അൻവർ എം എൽ എയുടെ വെളിപെടുത്തലിലൂടെ സസ്പെൻ്റ് ചെയ്ത മുൻ മലപ്പുറം എസ്.പി. സുജിത്ത് ദാസിൻ്റെ സസ്പെൻഷനിൽ മാത്രം നടപടികൾ ഒതുങ്ങരുതെന്ന് താനൂരിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി.
തൻ്റെ അനുജൻ കൊല്ലപ്പെട്ടത് മുതൽ എസ്.പി. അടക്കമുള്ളവർക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടും സംരക്ഷിച്ച് പോന്നിരുന്ന വേളയിലാണ് പി.വി. അൻവറിനോട് താമിർ ജിഫ്രിയെ
തല്ലിയതിലൂടെയാണ് മരിച്ചതെന്ന വെളിപെടുത്തൽ സുജിത്ത് ദാസ് നടത്തിയത്. ലോക്കപ്പിൽ കുഴഞ്ഞ വീണതായിരുന്നെന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്.
അമിതമായി മദ്യപിച്ച് ഡാൻസാഫ് അംഗങ്ങൾ താമിർ ജിഫ്രിയെ ക്രൂരമായ മർദ്ധനത്തിനിരയാക്കുകയായിരുന്നെന്ന്
വെളിവായിട്ടും കള്ള കഥകൾ പ്രചരിക്കപ്പെട്ടതിന് പിന്നിൽ ജില്ലയിലെ ഉയർന്ന ഉദ്യോഗസ്ഥനായ എസ്.പി.യാണന്നത് തെളിഞ്ഞിരിക്കയാണ്.
മാത്രമല്ല താനൂർ ഡി.വൈ.എസ്.പി, എ.എസ്. പി, സി.ഐ എന്നിവരെ അടക്കം സസ്പെൻ്റ ചെയ്ത് കേസിൽ പ്രതി ചേർക്കാൻ തയ്യാറാവണമെന്ന് ഹാരിസ് ആവശ്യപെട്ടു. വൈകി ആണെങ്കിലും പോലീസിലെ ക്രിമിനലായ സുജിത്ത് ദാസിനെതിരെയുള്ള നടപടിയിൽ സന്തോഷമുണ്ടെന്നും അദ്ധേഹം കൂട്ടി ചേർത്തു.
Follow us on :
Tags:
More in Related News
Please select your location.