Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2024 09:32 IST
Share News :
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ വിമർശിച്ചതിന്റെ പേരിൽ പ്രമുഖ സംവിധായകനും നടനുമായ അഖിൽ മാരാർക്കെതിരെ കേസെടുത്ത പോലീസ് നടപടിയിൽ പ്രതിഷേധവുമായി യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. ഏതെങ്കിലും ഒരു സർക്കാർ നടപടിയെ വിമർശിക്കുന്നതിന്റെ പേരിൽ കേസെടുക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്ന അഭിപ്രായം ഞങ്ങൾക്ക് ആർക്കും തന്നെ ഇല്ലെന്ന് ആദ്യം തന്നെ പറയട്ടെ. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തുന്നവർക്കെതിരെ കേസെടുക്കുന്ന നടപടി അങ്ങേയറ്റം നിർഭാഗ്യകരമാണ്. മുഖ്യമന്ത്രിയിലും സർക്കാരിലും വിശ്വാസം നഷ്ടപ്പെട്ടതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ ആരെങ്കിലും അങ്ങനെയൊക്കെ പറഞ്ഞാലും വിചിത്രമായി തോന്നുവാൻ ഒന്നും തന്നെയില്ല. ദുരന്തമുഖത്ത് വിവേകം കാട്ടുവാനുള്ള ഉത്തരവാദിത്വം സർക്കാരിനും ഉണ്ട്. മുഖ്യമന്ത്രിയുടെ ഈഗോയ്ക്ക് കുട പിടിക്കുകയല്ല കേരളത്തിലെ പോലീസ് സംവിധാനങ്ങൾ ചെയ്യേണ്ടത്. പ്രിയപ്പെട്ട അഖിൽ മാരാർക്ക് എല്ലാവിധ പിന്തുണയും രേഖപ്പെടുത്തുന്നു.
Follow us on :
Tags:
More in Related News
Please select your location.