Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Feb 2025 15:28 IST
Share News :
തലയോലപ്പറമ്പ്: കെപിപിഎല്ലിലെ മലിനജലം ഒഴുക്കി കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നദിയായ മൂവാറ്റുപുഴയാറിനെ കാളിന്ദി നദി പോലെ മലീമസമാക്കുന്ന
നടപടിക്കെതിരെ തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയും പുഴ വന്ദനവും സംഘടിപ്പിച്ചു.വൈക്കം മുഹമ്മദ് ബഷീർ സ്മരണകൾ ഉണർത്തുന്ന പാലാംകടവ് പഴയ കടത്തുകടവിന് സമീപം നടന്ന പ്രതിഷേധ ജ്വാല തെളിയിക്കൽ സമരം കെ പി സി സി അംഗം മോഹൻ.ഡി ബാബു ഉദ്ഘാടനം ചെയ്തു. വൈക്കം താലൂക്കിലെ വിവിധ പഞ്ചായത്തുകളുടെ ശുദ്ധജലവിതരണത്തിനുള്ള പദ്ധതികളും ജപ്പാൻ കുടിവെള്ള പദ്ധതി ഉൾപ്പെടെയുള്ള നിരവധി കുടിവെള്ള സ്രോതസ്സുകൾ പ്രവർത്തിപ്പിക്കുന്നതിനും ജനങ്ങൾ അവരുടെ നിത്യജീവിതത്തിന് ധാരാളമായി ഉപയോഗിക്കുന്നതും മൂവാറ്റുപുഴയാറിലെ ജലമാണ്. എന്നാൽ വെള്ളൂരിലെ കെപിപിഎൽ എന്ന വ്യവസായ സ്ഥാപനം അവരുടെ രാസമാലിന്യങ്ങൾ
മൂവാറ്റുപുഴയാറിലേയ്ക്ക് ഒഴുക്കിവിടുന്നത് മൂലം പുഴ നാശത്തിൻ്റെ വക്കിലാണ്. രൂക്ഷമായി രാസമാലിന്യം പുഴയിൽ ഒഴുകുന്നത് മൂലം പുഴയിലെ മത്സ്യ സമ്പത്തും മറ്റു ജീവജാലങ്ങളും ഏറെ ഭീഷണി നേരിടുകയാണ്. സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ട് പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ ഷിബു അധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറി പി.പി പ്രസാദ്, വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി ഉണ്ണി, എം.ആർ ഷാജി, വിജയമ്മ ബാബു, കെ.കെ ഷാജി, നിയാസ് കൊടിയ നേഴത്ത്,
എം.ജെ ജോർജ്ജ്, പി.പി പത്മ നന്ദനൻ, ഷൈൻ പ്രകാശ്, ജോൺ തറപ്പേൽ, വി.ആർ അനുരുദ്ധൻ, പോൾ തോമസ്, മോഹൻ കെ.തോട്ടുപുറം, എം.ശശി, പി.എസ് ബാബു, ജയേഷ് മാമ്പള്ളിൽ, അശോകൻ കൂമ്പേൽ, പി.കെ അനിൽകുമാർ, അനിതാ സുബാഷ്, കുമാരി കരുണാകരൻ, കെ.കെ കൃഷ്ണകുമാർ, വി.ടി ജെയിംസ്, കെ.ജെ സണ്ണി, ആദർശ് രഞ്ജൻ, തുടങ്ങിയവർ പ്രസംഗിച്ചു.പ്രതിക്ഷേധ ജ്വാല തെളിയിക്കൽ സമരത്തിൽ നിരവധി പേർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.