Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗർഭിണിയായ യുവതി തൂങ്ങിമരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

10 Sep 2024 13:26 IST

Shafeek cn

Share News :

കൊല്ലം: ഗർഭിണിയായ യുവതിയെ സുഹൃത്തിന്റെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. യുവതിയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കടയ്ക്കൽ കുമ്മിൾ തൃക്കണ്ണാപുരം ഷഹാന മൻസിൽ ഫാത്തിമ (22) ആണ് മരിച്ചത്.


പുതുക്കോട് ചെറുകാടുള്ള വാടകവീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഫാത്തിമ. ഭർത്താവുമായി പിണങ്ങിയ ഫാത്തിമ കഴിഞ്ഞ ഡിസംബർ മാസം മുതൽ സുഹൃത്തിനൊപ്പമാണ് താമസിക്കുന്നത്.


ഇടപ്പണ്ണ സ്വദേശിയായ ദീപുവാണ് ഫാത്തിമയുടെ സുഹൃത്ത്. ഇയാൾക്ക് ആദ്യവിവാഹത്തിൽ അഞ്ച് വയസ്സുള്ള കുട്ടിയുണ്ട്. ഫാത്തിമയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട് ദീപുവും ഫാത്തിമയും തമ്മിൽ തർക്കമുണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Follow us on :

More in Related News