Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടതി സമുച്ചയം : സ്ഥലം കൈമാറ്റത്തിന് തത്വത്തിൽ അംഗീകാരം നൽകിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

11 Jul 2024 20:03 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : നിർദിഷ്ട കോടതി സമുച്ചയ നിർമാണത്തിനായി ജലസേചന വകുപ്പിന് കീഴിലുള്ള സ്ഥലം കൈമാറാൻ തത്വത്തിൽ അംഗീകാരം നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ.

നിയമസഭയിൽ

അഡ്വ. കെ പ്രേംകുമാർ

എം എൽ എ യുടെ സബ്മിഷന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കി

യത്. എഴുപത് സെൻ്റ് സ്ഥലമാണ് ജലസേചന വകുപ്പിന് കീഴിലുള്ളത്. 25 കോടി 35 ലക്ഷത്തി 70,000 രൂപയുള്ള പുതുക്കിയ എസ്റ്റിമേറ്റിനാണ് കോടതി സമുച്ചയ നിർമാണത്തിന് സർക്കാർ

അനുമതി നൽകിയിരി

ക്കുന്നത് .

ഇനി റവന്യൂ വകുപ്പാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടതെന്ന്

മന്ത്രി അറിയിച്ചു . ഇതിനായി ഇതുമായി ബന്ധപ്പെട്ട ഫയൽ റവന്യൂ വകുപ്പിന് നൽകിയതായും ഈ വിവരം ആഭ്യന്തര വകുപ്പിനെ അറിയിച്ചതായും മന്ത്രി

റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു .

Follow us on :

More in Related News