Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2025 19:15 IST
Share News :
പരപ്പനങ്ങാടി : പുത്തൻ കടപ്പുറം ജി എം യു പി സ്കൂളിൽ ഇംഗ്ലീഷ് ഭാഷ പഠനത്തിനുള്ള പ്രത്യേക പദ്ധതിക്ക് (ELEP ) തുടക്കം കുറിച്ചു. മലയാളം മീഡിയം ഡിവിഷനുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ നൈപുണി വർദ്ധിപ്പിക്കുന്നതിനായി തയ്യാറാക്കിയ പ്രത്യേക പരിപാടിയാണ് ഇത്. കുട്ടികളുടെ പഠനസമയം കവരാതെ അഞ്ചാം ക്ലാസിലെയും ആറാം ക്ലാസിലെയും കുട്ടികൾക്ക് കൂടുതൽ സമയം ഇംഗ്ലീഷ് പഠനത്തിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി ഒരു മുഴുവൻ സമയ അധ്യാപികയെ നിയമിച്ചിട്ടുണ്ട്.
പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽഹമീദ് പദ്ധതി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ്, പിടിഎ പ്രസിഡണ്ട് നൗഫൽ, എസ്എംസി ചെയർമാൻ റഹ്മാൻ, പ്രധാന അധ്യാപകൻ മനോജ് കെ,അധ്യാപികമാരായ ഷീബ കെ, വിജിത, നിഷാദ, അനുപ്രിയ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.