Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശാവർക്കർമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് കിട്ടി ; മന്ത്രി വീണ ജോര്‍ജ്.

01 Apr 2025 19:26 IST

Jithu Vijay

Share News :

ന്യൂ ഡൽഹി : ആശാവർക്കർമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് കിട്ടിയതായി മന്ത്രി വീണ ജോര്‍ജ്. ഇന്‍സെന്‍റീവ് വര്‍ധനയും, കോബ്രാന്‍ഡിംഗിലെ കുടിശ്ശിക നല്‍കുന്നതും പരിശോധിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രം തുക വര്‍ധിപ്പിക്കാതെ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ലെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ അര മണിക്കൂറോളം നേരം വീണ ജോര്‍ജ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണ ജോർജ്.


ചർച്ച പോസീറ്റീവായിരുന്നുവെന്ന് ആരോഗ്യമന്ത്രിയുടെ വാക്കിനപ്പുറം കേരളത്തില്‍ സമരം ചെയ്യുന്ന ആശാവർക്കമാർക്ക് ആശ നല്‍കുന്ന ഒന്നും കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഇന്നുണ്ടായില്ല. ആശമാർക്കുള്ള ഇൻസെൻ്റീവ് ഉയർത്തുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണ്. ഈക്കാര്യം പരിശോധിക്കാമെന്ന് ജെ പി നദ്ദ

അറിയിച്ചതായി വീണാ ജോർജ് പറഞ്ഞു.


സന്നദ്ധ സേവകർ എന്നത് മാറ്റി തൊഴിലാളികളായി ആശമാരെ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രവുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങള്‍ ആശവർക്കർമാരെ അറിയിക്കുന്നത് പരിശോധിക്കും. ഇതിനായി രണ്ട് ദിവസത്തിനുള്ളില്‍ ചർച്ച നടത്തുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. എന്നാല്‍ ഇൻസെൻ്റീവ് എത്ര വർധിപ്പിക്കുമെന്നോ ഈക്കാര്യത്തില്‍ തീരുമാനം എപ്പോള്‍ കേന്ദ്രത്തില്‍ നിന്നുണ്ടാകുമെന്നോ മന്ത്രി വ്യക്തമാക്കിയിട്ടില്ല. കോബ്രാൈന്‍ഡിംഗ് കുടിശികയായ 637 കോടി രൂപയുടെ കാര്യംപരിശോധിക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉള്‍പ്പെട്ടവർക്ക് ജെ പി നദ്ദ നിർദ്ദേശം നല്‍കിയെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി. 

Follow us on :

More in Related News