Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതിയിലെ വ്യാപാരിയെ ആക്രമിച്ച സംഭവം; വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രതിഷേധയോഗം നടത്തി.

27 Dec 2024 21:00 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : പൊതിയിലെ വ്യാപാരിയും, ഏകോപന സമിതി എക്സിക്യൂട്ടീവ് അംഗവുമായ ജോയി തുരുത്തേലിനെ സാമൂഹികവിരുദ്ധർ മർദിച്ചതിലും, വ്യാപാരസ്ഥാപനം തകർക്കാൻ ശ്രമിക്കുകയും ചെയ്തതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പൊതി യൂണിറ്റ് പ്രതിഷേധിച്ചു. യൂണിറ്റ് പ്രസിഡൻ്റ് എ. എസ്.ഇമ്മാനുവേൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജയപ്രഭ ടി. എൻ, ജോർജുകുട്ടി പി. എം, കുഞ്ഞു മുഹമ്മദ്, സി. പി ശശിധരൻ, ബേബി പോളച്ചിറ, ജോണി തുടങ്ങിയവർ പ്രസംഗിച്ചു. നാളുകളായി വെയിറ്റിംഗ് ഷെഡിലും പരിസരപ്രദേശത്തും കഞ്ചാവ് ലോബികളുടെ വിളയാട്ടം മൂലം യാത്രക്കാർക്കും, കച്ചവടക്കാർക്കും ബുദ്ധിമുട്ടു അനുഭവപ്പെടുകയാണെന്നും, ഈ ഭാഗത്ത് പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Follow us on :

More in Related News