Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2024 20:41 IST
Share News :
കടുത്തുരുത്തി: നെഹ്‌റുട്രോഫി വളളംകളി കാണാൻ കെ.എസ്സ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു. നെഹ്‌റുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന കായൽ ജലോത്സവത്തിന് പങ്കെടുക്കാം.
വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽനിന്ന് ആവശ്യാനുസരണം ചാർട്ടേഡ് ബസ്സ് ഒരുക്കി നെഹ്രുട്രോഫിയുടെ 1500(റോസ് കോർണർ),500 (വിക്ടറി ലൈൻ) എന്നീ കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളിൽ നിന്നും ആലപ്പുഴയിൽ നേരിട്ട് എത്തുന്നവർക്ക് കെ.എസ്സ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ നെഹ്രുട്രോഫി വളളം കളി കാണുവാൻ പാസ്സ് എടുക്കുവാൻ പ്രത്യേക കൗണ്ടർ ആലപ്പുഴ ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ചു.
100,200,400,500,1500,2500,3000 രൂപ വരെയുളള എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും. ആലപ്പുഴ ജില്ലയിലെ 7 ഡിപ്പോകളും കൂടാതെ തിരുവനന്തപുരം, കൊല്ലം,കോട്ടയം, പത്തനം തിട്ട എന്നീ ജില്ലാ കേന്ദ്രങ്ങളും ഉൾപ്പെടുത്തിയായിരിക്കും ടിക്കറ്റ് വിൽപന നടത്തുന്നത്.9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്,
എത്ര പേർക്ക് എന്ന വിവരം വാട്ട്‌സ് ആപ്പ് മെസ്സേജ് ആയി അയച്ച് ആലപ്പുഴ ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലിന്റ ക്യൂ.ആർ കോഡിലേക്ക് ഓൺലൈനായി പണമടച്ചാലും ടിക്കറ്റ് ലഭ്യമാക്കുന്നതാണ്. ഈ ടിക്കറ്റുകൾ വള്ളംകളി നടക്കുന്ന ഓഗസ്റ്റ്10 - ന് ആലപ്പുഴ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി വള്ളംകളി കാണാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ:9846475874
Follow us on :
Tags:
More in Related News
Please select your location.