Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോതുരുത്ത് ഫെസ്റ്റ്

30 Dec 2024 18:51 IST

Anvar Kaitharam

Share News :

ഗോതുരുത്ത് ഫെസ്റ്റ് ചൊവ്വാഴ്ച തുടങ്ങും 


പറവൂർ: ഗോതുരുത്ത് മുസരീസ് ഹെറിറ്റേജ് ഡെവലപ്മെന്റ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗോതുരുത്ത് ഫെസ്റ്റ് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് സ്കൂൾ ഗ്രൗണ്ടിൽ ചൊവ്വാഴ്ച തുടങ്ങും.

വൈകിട്ട് 4 30ന് രക്ഷാധികാരി റവ. ഡോക്ടർ ആന്റണി ബിനോയ് അറക്കൽ പതാക ഉയർത്തും. കോട്ടപ്പുറം കിഡ്സ് ഡയറക്ടർ ഫാദർ തോമസ് കളത്തിൽ ദീപം തെളിയിക്കും.

5 30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സൊസൈറ്റി പ്രസിഡണ്ട് കെ. ഒ. ഫ്രാൻസിസ് അധ്യക്ഷതവഹിക്കും. പറവൂർ ബ്ലോക്ക് പ്രസിഡണ്ട് കമല സദാനന്ദൻ രണ്ടു ദിവസത്തെ ഫെസ്റ്റ് ഉദ്ഘാടനം നിർവ്വഹിക്കും.

 നാളെ വൈകിട്ട് 3 30ന് ഗോതുരുത്ത് കാർണിവൽ ആരംഭിക്കും. 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് അഡ്വ. വി‌.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് ലീന വിശ്വൻ അധ്യക്ഷതവഹിക്കും. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥി ആയിരിക്കും. 

Follow us on :

More in Related News