Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം തിരുനക്കരയിൽ മുറുക്കാൻ കടയുടെ മറവിൽ അനധികൃത മദ്യവില്പന; കച്ചവടം നടത്തിയആൾ പിടിയിൽ

13 Jul 2024 18:05 IST

CN Remya

Share News :

കോട്ടയം: കോട്ടയം തിരുനക്കരയിൽ പഴയ ബസ് സ്റ്റാന്റിന് സമീപം മുറുക്കാൻ കടയുടെ മറവിൽ അനധികൃത മദ്യവില്പന നടത്തിയ ആൾ എക്സൈസിന്റെ പിടിയിൽ. കാരാപ്പുഴ സ്വദേശി പ്രജീഷ്നെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.ആർ ബിനോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച പത്ത് കുപ്പികളിലെ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച പണവും പിടിച്ചെടുത്തു. 

അതിരാവിലെ സ്റ്റാന്റിൽ എത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കും

നിർമ്മാണ തൊഴിലാളികൾക്കും 180 മില്ലി ലിറ്റർ മദ്യത്തിന് 250 രൂപ നിരക്കിൽ മദ്യവില്പന നടത്തിവരുകയായിരുന്നു ഇയാൾ. വിവരം ലഭിച്ച എക്സൈസ് ഉദ്യോഗസ്ഥർ വേഷം മാറി അന്യ സംസ്ഥാന തൊഴിലാളികളോടൊപ്പം പണിക്ക് വന്നതാണെന്ന വ്യജേനെ കൂട്ട് കൂടുകയും നിരീക്ഷണം നടത്തുകയുമായിരുന്നു. ഒരു തൊഴിലാളിക്ക് മദ്യം കൊടുത്ത ശേഷം പണം വാങ്ങുന്നതിനിടയിൽ ഇയാൾ കൈയ്യോടെ പിടിയിലാവുകയായിരന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ നൗഷാദ് എം, പ്രിവന്റി ഓഫീസർ നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ് എം. ജി, ശ്യാം ശശിധരൻ, പ്രശോഭ് കെ. വി, അജു ജോസഫ് എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News