Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്ടമി; അന്നദാനത്തിൽ പങ്കെടുക്കുവാൻ എത്തിയത് അര ലക്ഷത്തിലേറെ ഭക്തർ.

23 Nov 2024 15:51 IST

santhosh sharma.v

Share News :

വൈക്കം: അത്താഴ പഷ്ണിക്കാരുണ്ടോ എന്ന് വിളിച്ച് ചോദിക്കുന്ന അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ മണ്ണിൽ വൈക്കത്തഷ്ടമി നാളിൽ ഒരുക്കിയ അന്നദാനത്തിൽ പങ്കെടുക്കുവാൻ എത്തിയത് അര ലക്ഷത്തിലേറെ ഭക്തർ. തിരുവിതാംകൂർ ദേവസ്വം ബോർഡ് വൈക്കം ക്ഷേത്രത്തിൽ ഒരുക്കിയത് 121 പറയുടെ വിഭവമാണ്. ഊട്ടുപുരയുടെ ഇരുന്നിലകളിലുമായി രാവിലെ 11 ന് ആരംഭിച്ച പ്രാതൽ സദ്യ കഴിക്കാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വൈകിട്ട് 4.30 വരെ അന്നദാനം നടന്നു. ക്ഷേത്ര ജീവനക്കാർക്കും മറ്റ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർക്കുമായി ദേവസ്വം മെസ്സും ഒരുക്കിയിരുന്നു. വലിയ കവലയിൽ അലങ്കാര ഗോപുരത്തിന് സമീപം വിളക്ക് വയ്പ്പു് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ പ്രാതലിൽ എണ്ണായിരത്തിൽ അധികം ഭക്തർ പങ്കെടുത്തു. വൈക്കം വലിയ കവലയിലെ അലങ്കാര പന്തൽ വിളക്കു കമ്മറ്റിയുടെ നേതൃത്വത്തിൽ 101 പറയും കൊച്ചാലും ചുവട്ടിൽ 51 പറ അരിയുടെ പ്രാതലും ഒരുക്കിയിരുന്നു. വൈക്കം എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ 10 പറ അരിയുടെ പ്രാതലും 

തെലുങ്ക് - കന്നട സമൂഹത്തിൻ്റെ നേതൃത്വത്തിൽ നീലകണ്ഠ ഹാളിൽ 30 പറയുടെ അന്ന ദാനവും. വൈക്കം സമൂഹത്തിൽ 51 പറയുടെയും ഗൗരിശങ്കരം ഹാളിൽ 55 പറ അരിയുടെ പ്രാതലുമാണ് വൈക്കത്തപ്പൻ്റെ മണ്ണിൽ അഷ്ടമി ദിനം നടന്നത്.

Follow us on :

More in Related News