Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2024 07:46 IST
Share News :
പയ്യോളി :പൊതു സമൂഹത്തിലും കലാലയങ്ങളിലും തിന്മകൾക്കെതിരെ വിദ്യാർത്ഥികൾ രംഗത്തിറങ്ങണമെന്ന് ആർ ജെ ഡി ജില്ലാ പ്രസിഡൻ്റ് എം .കെ .ഭാസ്കരൻ അഭിപ്രായപ്പെട്ടു .പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനതാ ജില്ലാ കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപരി പഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പഠന സൗകര്യം ഉറപ്പ് വരുത്തണമെന്നും രാജ്യത്ത് വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കാനുള്ള കേന്ദ്ര സർക്കാനീക്കം അവസാനിപ്പിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .
ജിതിൻ ചോറോട് അദ്യക്ഷത വഹിച്ചു ഭാസ്കരൻ കൊയക്കല്ലൂർ, ജെ. എൻ. പ്രേം ഭാസിൻ, രാമചന്ദ്രൻ കുയ്യണ്ടി, ഇ .കെ .സജിത്ത്കുമാർ, രാജൻ കൊളാവിപ്പാലം, പി .ടി .രാഘവൻ, നിഷാദ് പൊന്നംക്കണ്ടി, പി. മോനിഷ എന്നിവർ സംസാരിച്ചു .ചന്ദന രമേശ് സ്വാഗതവും അഭിനവ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.