Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിച്ചു

24 Oct 2024 22:15 IST

Anvar Kaitharam

Share News :

ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിച്ചു


പറവൂർ: ജോലി വാഗ്ദാനം ചെയ്ത് 53 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഞാറക്കൽ ആറാട്ട് വഴി ബീച്ച് ഭാഗത്ത് മണപ്പുറത്ത് വീട്ടിൽ ആനന്ദനെ (45) ഒമ്പത് വർഷം കഠിന തടവിന് പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ടി കെ സുരേഷ് ശിക്ഷിച്ചു.

20000 രൂപ പിഴയുമൊടുക്കണം. 2021 മാർച്ച് 13 രാവിലെ 7.30ന് അതിജീവിതയെ സ്കൂട്ടറിൽ കയറ്റിയ പ്രതി എൽഎൻജി ടെർമിനലിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലപ്രയോഗം നടത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. ഞാറക്കൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ രാജൻ കെ അരമനയാണ്.15 സാക്ഷികളെ കേസിൽ വിസ്തരിക്കുകയും 26 രേഖകളും അഞ്ച് തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കുകയും ചെയ്തു.


Follow us on :

More in Related News