Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുന്നണികളുടെ പ്രകടന പത്രികയിലും അന്യരായി പ്രവാസികൾ

23 Apr 2024 23:36 IST

MUKUNDAN

Share News :

ഗുരുവായൂർ:ലോക്സഭ തെരഞ്ഞെടുപ്പിന് അവതരിപ്പിച്ച മൂന്ന് മുന്നണികളുടെയും പ്രകടനപത്രികയിൽ ഇക്കുറിയും ഇടം പിടിക്കാത്തവരായി പ്രവാസി സമൂഹം മാറിയതായി പ്രവാസി കോൺഗ്രസ്സ്.കേന്ദ്രത്തിൽ പ്രവാസികാര്യ വകുപ്പും ക്ഷേമപദ്ധതികളും നിർത്തലാക്കിയ ശേഷമുള്ള തിരഞ്ഞെടുപ്പിൽ മുന്നണികൾ പ്രവാസി വിഷയങ്ങളെയും അവരുടെ പുനരധിവാസത്തെയും അഭിസംബോധന ചെയ്യുന്നതിൽ പരാജയമടഞ്ഞതായും

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി സംഘടനകൾ വിദേശത്തും സ്വദേശത്തും മാതൃസംഘടനക്ക് വോട്ടിനായി കൈമെയ് മറന്ന് പ്രവർത്തിക്കുകയും ചാർട്ടർ വിമാനത്തിൽ ആവേശമുയർത്തി നാട്ടിലെത്തുമ്പോഴും കേരളജനസംഖ്യയുടെ പകുതിയിലധികം വരുന്ന പ്രവാസി കുടുംബങ്ങളെ മുന്നണികൾ മറന്നുപോയത് ബോധപൂർവ്വമെന്നത് പ്രവാസികൾ തിരിച്ചറിയണം.മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുടെ പ്രവാസി സംഘടനകളുടെ പ്രവാസി ക്ഷേമം വെറും വായ്ത്താരിയാണെന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് പ്രകടനപത്രികകളെന്നും രാഷ്ട്രത്തിന്റെ സമ്പദ്ഘടനയുടെ പ്രത്യക്ഷ പരിപോഷകരായ പ്രവാസ സമൂഹത്തിൻ്റെ രാഷ്ട്രീയത്തെയും പുനരധിവാസത്തെയും പ്രധാന മുന്നണികൾഅംഗീക്കുന്നതിനുള്ള സമ്മർദ്ദം ചെലുത്തുന്നതിന് പ്രവാസി സംഘടനകളുടെ ഏകീകരണവും സംയുക്ത സമരവും അനിവാര്യമാണെന്നും പ്രവാസി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് ദിനേശ് ചന്ദന ജനറൽ സെക്രട്ടറി സലിം പള്ളിവിള, ബദറുദ്ദീൻ ഗുരുവായൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Follow us on :

More in Related News