Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിലേക്ക് വീണ എട്ട് വയസുകാരന് ദാരുണാന്ത്യം

01 May 2025 13:54 IST

NewsDelivery

Share News :

ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിലേക്ക് വീണ എട്ട് വയസുകാരന് ദാരുണാന്ത്യം. കാസർകോട് വിദ്യാനഗറിൽ പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയിൽ വെച്ചായിരുന്നു ഉമ്മ ചക്ക മുറിച്ചിരുന്നത്. ഇതിലേക്കാണ് കളിക്കുന്നതിനിടെ കാൽ വഴുതി കുട്ടി വീണത്. കുട്ടിയുടെ നെഞ്ചിന്റെ ഇടത് ഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.

ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ആഴത്തിൽ മുറിവേറ്റ ഷഹബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Follow us on :

More in Related News