Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്ത നടപടിക്കൊരുങ്ങി സിറോ മലബാർ സഭ: ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കും

10 Jun 2024 10:21 IST

Enlight News Desk

Share News :

കൊച്ചി: ഏകീകൃത കുർബാന വിഷയത്തിൽ വിമതർക്ക് എറണാകുളം അങ്കമാലി അതിരൂപതയുടെ അന്ത്യശാസനം 

ജൂലൈ മൂന്ന് മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്തെന്ന് കാട്ടി സർക്കുലറിൽ. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് സർക്കുലർ ഇറക്കിയത്.സർക്കുലർ അടുത്ത ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണമെന്നും നിർദേശമുണ്ട്. എന്നാല്‍ സര്‍ക്കുലറിലൂടെ പുറത്താക്കാനാവില്ലെന്ന നിലപാടിലാണ് അതിരൂപത സഭാ സുതാര്യസമിതി. ജൂണ്‍ 14-ന് നടക്കേണ്ട സിനഡിലെ തീരുമാനങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും ഇന്ന് വൈകിട്ട് യോഗം ചേരുമെന്നും സമിതി അം​ഗങ്ങൾ പറഞ്ഞു.സർക്കുലർ തികഞ്ഞ അവജ്ഞയോടെ തള്ളി കളയുന്നതായി വിമത വിഭാഗം വ്യക്തമാക്കി.

Follow us on :

More in Related News