Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 18:45 IST
Share News :
കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ മുൻ സംസ്ഥാന പ്രസിഡണ്ടും സ്ഥാപക നേതാവുമായ ടി നസറുദ്ദീൻ സാഹിബിൻ്റെ മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് എം. ബാബു മോൻ അധ്യക്ഷനായി മുൻ എം.എൽ.എ യു.സി രാമൻ ടി നസറുദ്ദീൻ സാഹിബിന്റെ ഓർമ്മകൾ പങ്കുവെച്ച് മുഖ്യപ്രഭാഷണം നടത്തി ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി അശോകൻ കെ.കെ ജൗഹർ , ടി.സി സുമോദ് , എം .പി മൂസ, ടി.വി ഹാരിസ്, എം.കെ സജീവൻ, റഫീഖ്, പി അബ്ദുനാസർ , കെ.പി ജിനിലേഷ് , സജീന്ദ്രൻ നിമ്മി സജി ,ആലീസ് നെൽസൺ, സുനിൽ കണ്ണോറ സംസാരിച്ചു.
Follow us on :
More in Related News
Please select your location.