Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2024 17:14 IST
Share News :
ഒറ്റപ്പാലം : താലൂക്കാശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളിലെ അപാകതകൾക്കെതിരെ ഡി വൈ എഫ് ഐ യും പ്രക്ഷോഭത്തിലേക്ക്.
രോഗികളോടുള്ള
ആശുപത്രിയിലെ ഡോക്ടർമാരുടേയും
ജീവനക്കാരുടേയും പെരുമാറ്റത്തിലും
ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തകിടം മറിക്കുന്ന സൂപ്രണ്ടിൻ്റെ നിലപാടിലും പ്രതിഷേധിച്ചാണ്
ഡി വൈ എഫ് ഐ
പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.
സി പി ഐ എം ഭരണത്തിലുള്ള നഗരസഭക്കാണ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല. കഴിഞ്ഞ കുറച്ച് നാളുകളായി ആശുപത്രി പതിവായി ആരോപണ
പ്രത്യാരോപണങ്ങളുടെ
യും വിവാദങ്ങളുടേയും
കേന്ദ്രമായി മാറിയിട്ടുണ്ട്.
നാളെ രാവിലെ പത്തിന് ഒറ്റപ്പാലം , ഷൊർണൂർ ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിയിലേക്ക് നടത്തുന്ന മാർച്ച് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്യും.
Follow us on :
More in Related News
Please select your location.