Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലയൺസ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു

23 Jul 2025 11:38 IST

Jithu Vijay

Share News :

തിരുരങ്ങാടി : ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടിയുടെ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ക്ലബ് ഡിസ്ട്രിക് വൈസ് ഗവർണർ ബാബു ദിവാകരൻ ഉൽഘാടനം ചെയ്തു.

തിരൂരങ്ങാടി ലയൺസ് ക്ലബിൻ്റെ പുതിയ പ്രസിഡൻ്റായി ജാഫർ ഓർബിസ്, സെക്രട്ടറിയായി ഡോ. അനി പീറ്റർ ട്രഷററായി ജഹാംഗീർ എന്നിവർ ചുമതല ഏറ്റെടുത്തു.


കുരിയാട് ജെംസ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ നിർവഹിച്ചു.

പി.സ്.എം.ഒ കോളേജ് അലുംനി അസോസിയേഷൻ്റെ സഹകരണത്തോടേ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി 

ആൻ്റി നാർക്കോട്ടിക് ബോധവൽക്കരണം ഫസ്റ്റ് എയിഡ് മെഡിക്കൽ ക്യാമ്പ്, ഓറൽ കാൻസർ ബോധവൽക്കരണം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. അകാലത്തിൽ പൊലിഞ്ഞ് പോയ മുൻ ലയൺസ് ക്ലബ് ഭാരവാഹി ഡോ.

അബ്ദുറഹിമാൻ അമ്പാടിയുടെ സ്മരണാർത്ഥം വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. 


പ്രസിഡൻ്റ് എം.പി സിദ്ധീഖിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ലയൺസ് കാബിനറ്റ് സെക്രട്ടറി ഉണ്ണി നാരായണൻ, ഏരിയാ ചെയർ പേഴ്സൺ ഷബ്നാ ഷഹീർ, കോർഡിനേറ്റർ സുധീർ ലയൺസ് ക്ലബ് ഓഫ്

തിരുരങ്ങാടി ഭാരവാഹികളായ കെ ടി ഷാജു, ഡോ. സ്മിതാ അനി, ജാഫർ ഓർബിസ്, അബ്ദുൽ അമർ, നിസാമുദ്ധീൻ എ.കെ, ഡോ.  അനി പീറ്റർ, ജഹാംഗീർ, കെ .ടി. റഹീദ, ഖസാക് ബെഞ്ചാലി, മുനീർ കൂർമ്മത്ത്, സഫാ ഷബീർ, എന്നിവർ സംസാരിച്ചു.

Follow us on :

More in Related News