Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരന്തം -തലയോലപ്പറമ്പ് എസ് എൻ ഡി പി യൂണിയൻ സംയുക്ത ജയന്തി ആഘോഷങ്ങൾമാറ്റി വയ്ക്കും.

07 Aug 2024 13:03 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എസ് എൻ ഡി പി യൂണിയൻ സംയുക്ത ജയന്തി ആഘോഷങ്ങൾമാറ്റി വച്ച് വയനാട് ദുരിതശ്വാസങ്ങളിൽപങ്കാളികളാകും. എസ് എൻ ഡിപി യോഗം കെ. ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ സംയുക്ത യോഗം യൂണിയൻ പ്രസിഡന്റ്‌ ഇ ഡി പ്രകാശന്റെ അധ്യക്ഷതയിൽ കൂടി.യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്കായി അനുശോചനപ്രമേയംഅവതരിപ്പിച്ചു.170-ാം മത് ഗുരുദേവ ജയന്തി ആഘോഷങ്ങളിൽ യൂണിയന്നും ശാഖകളും യൂത്ത് മൂവ്മെന്റ് പ്രവർത്തകരും ഘോഷയാത്രയും വാദ്യഘോഷങ്ങളുംമറ്റുംപൂർണ്ണമായി ഒഴിവാക്കി ക്കൊണ്ട് വയനാട് ദുരന്തത്തിന്നി രയായവർക്കായി സർക്കാർ വഴി എസ് എൻ ഡിപി യോഗം നടത്തുന്ന ദുരിതശ്വാസ പ്രവർത്തനങ്ങളിൽ യൂണിയൻ മുഖേന സംഭാവനകൾ നൽകി സഹകരിക്കാൻ തീരുമാനിച്ചു.ജയന്തി ദിനത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ഗുരുപൂജയും സമൂഹ പ്രാർത്ഥനയും മറ്റുംനടത്തുന്നതിന് തീരുമാനിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത്ത് രാജപ്പൻ, കൗൺസിൽ അംഗങ്ങളായ യു. എസ് പ്രസന്നൻ, പി.കെ.ജയകുമാർ യൂത്ത് മൂവമെന്റ് പ്രസിഡന്റ്‌ അഭിലാഷ് സെക്രട്ടറി സജിസദാനന്ദൻ,ഗൗതം സുരേഷ് ബാബു വനിതാ സംഘം ഭാരവാഹികളായ ജയ അനിൽ, ധന്യ പുരുഷോത്തമൻ, രാജി ദേവരാജൻ, വത്സ മോഹനൻ, ആശ അനീഷ്, തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News