Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2025 20:27 IST
Share News :
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പിന് ജില്ലയില്‍ ഒക്‌ടോബര്‍ 13ന് തുടക്കമാകും. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 16 വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 12 ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18നും ജില്ലാ പഞ്ചായത്തിലേത് ഒക്ടോബര്‍ 21നും രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് തീയതിയും സമയവും:
ഒക്ടോബര്‍ 13
വടകര ബ്ലോക്കിന് കീഴിലെ അഴിയൂര്‍, ചോറോട്, ഏറാമല, ഒഞ്ചിയം ഗ്രാമപഞ്ചായത്തുകള്‍ -രാവിലെ 10.00
തൂണേരി ബ്ലോക്കിന് കീഴിലെ ചെക്യാട്, പുറമേരി, തൂണേരി, വളയം, വാണിമേല്‍, എടച്ചേരി, നാദാപുരം ഗ്രാമപഞ്ചായത്തുകള്‍ -രാവിലെ 11.00
കുന്നുമ്മല്‍ ബ്ലോക്കിന് കീഴിലെ കുന്നുമ്മല്‍, വേളം, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകള്‍ -ഉച്ചക്ക് 2.00.
ഒക്ടോബര്‍ 14
തോടന്നൂര്‍ ബ്ലോക്കിന് കീഴിലെ ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂര്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തുകള്‍ -രാവിലെ 10.00
മേലടി ബ്ലോക്കിന് കീഴിലെ തുറയൂര്‍, കീഴരിയൂര്‍, തിക്കോടി, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തുകള്‍ -രാവിലെ 11.00. പേരാമ്പ്ര ബ്ലോക്കിന് കീഴിലെ ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തുകള്‍ -ഉച്ചക്ക് 2.00.
ഒക്ടോബര്‍ 15
ബാലുശ്ശേരി ബ്ലോക്കിന് കീഴിലെ ബാലുശ്ശേരി, നടുവണ്ണൂര്‍, കോട്ടൂര്‍, ഉള്ളിയേരി, ഉണ്ണികുളം, പനങ്ങാട്, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തുകള്‍ -രാവിലെ 10.00.
ചേളന്നൂര്‍ ബ്ലോക്കിന് കീഴിലെ കക്കോടി, ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട, നരിക്കുനി, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ -രാവിലെ 11.30.
കൊടുവള്ളി ബ്ലോക്കിന് കീഴിലെ തിരുവമ്പാടി, കൂടരഞ്ഞി, കിഴക്കോത്ത്, മടവൂര്‍, പുതുപ്പാടി, താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകള്‍ -ഉച്ചക്ക് 2.00.
ഒക്ടോബര്‍ 16
പന്തലായനി ബ്ലോക്കിന് കീഴിലെ അത്തോളി, ചേമഞ്ചേരി, അരിക്കുളം, മൂടാടി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തുകള്‍ -രാവിലെ 10.00.
കുന്ദമംഗലം ബ്ലോക്കിന് കീഴിലെ കൊടിയത്തൂര്‍, കുരുവട്ടൂര്‍, മാവൂര്‍, കാരശ്ശേരി, കുന്ദമംഗലം ഗ്രാമപഞ്ചായത്തുകള്‍ -രാവിലെ 11.30. ചാത്തമംഗലം, പെരുവയല്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തുകള്‍ -ഉച്ചക്ക് 2.00.
കോഴിക്കോട് ബ്ലോക്കിന് കീഴിലെ കടലുണ്ടി, ഒളവണ്ണ ഗ്രാമപഞ്ചായത്തുകള്‍ -ഉച്ചക്ക് 2.00.
ഒക്ടോബര്‍ 18ന് ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടക്കും. രാവിലെ 10ന് വടകരയിലെയും 10.30ന് തൂണേരിയിലെയും 11ന് കുന്നുമ്മലിലെയും 11.30ന് തോടന്നൂരിലെയും 12ന് മേലടിയിലെയും നറുക്കെടുപ്പ് നടക്കും. ഉച്ചക്ക് 12.30ന് പേരാമ്പ്ര, ഒരു മണിക്ക് ബാലുശ്ശേരി, രണ്ടുമണിക്ക് ചേളന്നൂര്‍, 2.30ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെയും നറുക്കെടുപ്പ് നടക്കും. വൈകീട്ട് മൂന്നിന് പന്തലായനി, 3.30ന് കുന്ദമംഗലം, നാലിന് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലെയും നറുക്കെടുപ്പ് നടക്കും.
Follow us on :
More in Related News
Please select your location.