Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്ലറ്റിക്സ്: പെരിന്തൽമണ്ണ താഴേക്കോട് നിന്ന് മെഡലുകളുടെ പെരുമഴ

28 Oct 2025 12:09 IST

Jithu Vijay

Share News :

പെരിന്തൽമണ്ണ : വയനാട് നടന്ന കേരള സ്റ്റേറ്റ്  അത്ലറ്റിക്സ് അസോസിയേഷൻ മാസ്റ്റേഴ്സ് ചാമ്പ്യൻ ഷിപ്പിൽ പെരിന്തൽമണ്ണക്ക് അടുത്തുള്ള താഴേക്കോട് പ്രദേശത്ത് നിന്നും 10 അത്ലറ്റുകൾ പങ്കെടുത്തതിൽ 8 പേർക്കും മെഡലുകൾ വാരികൂട്ടി നാടിനെ വാനോളം ഉയർത്താൻ സാധിച്ചു.


55+കാറ്റഗറിയിൽ അഹമ്മദ് കബീർ തേക്കിൽ 300 മീറ്റർ ഹഡിൽസിൽ ഗോൾഡ് മെഡലും,100 മീറ്റർ ഹഡിൽസിൽ സിൽവർ മെഡലും കരസ്ഥമാക്കി. ഫാറൂഖ് ഫിർദൗസ് 50+ കാറ്റഗറിയിൽ 5 കിലോമീറ്റർ നടത്ത മത്സരത്തിൽ ബ്രോൺസ് മെഡലും, ലോങ്ജംപിൽ ബ്രോൺസ് മെഡലും,4*400 റിലേ മത്സരത്തിൽ ബ്രോൺസ് മെഡലും കരസ്ഥമാക്കി.


അനീസ് കെ.സി 110 മീറ്റർ ഹഡിൽസിൽ സിൽവർ മെഡലും,ലോങ്ജംപിൽ ബ്രോൺസ് മെഡലും കരസ്ഥമാക്കി.

ഉണ്ണിൻ പൊന്നേത് 60+കാറ്റഗറിയിൽ 100 മീറ്റർ ഹഡിൽസിൽ സിൽവർ മെഡലും,400 മീറ്റർ ഓട്ട മത്സരത്തിൽ ബ്രോൺസ് മെഡലും കരസ്ഥമാക്കി. കുഞ്ഞിമൊയ്തു സി.പി 55+കാറ്റഗറിയിൽ പോൾവാട്ടിൽ സിൽവർ മെഡലും,4*400 റിലേ മത്സരത്തിൽ ബ്രോൺസ് മെഡലും കരസ്ഥ മാക്കി.


ജാഫർ സി.ടി 800 മീറ്റർ ഓട്ട മത്സരത്തിൽ സിൽവർ മെഡലും,5 കിലോമീറ്റർ നടത്ത മൽസരത്തിൽ ബ്രോൺസ് മെഡലും കരസ്ഥമാക്കി. ജലീൽ കല്ലടി 55+കാറ്റഗറിയിൽ 100 മീറ്റർ ഹഡിൽസിൽ ഗോൾഡ് മെഡലും,ട്രിപ്പിൾ ജമ്പിൽ സിൽവർ മെഡലും കരസ്ഥമാക്കി. സഗീർ 45+ കാറ്റഗറിയിൽ 4*400 റിലെ യിൽ ഗോൾഡ് മെഡലും, 400 മീറ്റർ ഹഡിൽസിൽ സൽവർ മെഡലും കരസ്ഥമാക്കി.

Follow us on :

More in Related News