Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാണംകെട്ട് രാജി; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ

21 Aug 2025 13:57 IST

Jithu Vijay

Share News :

പാലക്കാട് : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എഐസിസി നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടായിരുന്നു ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയത് തുടർന്ന് യൂത്ത് കോൺഗ്രസ് ദേശീയ കമ്മറ്റിക്ക് അദ്ദേഹം രാജി സമർപ്പിച്ചു. 


നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയത്.


ആരോപണങ്ങൾ ഉയർന്നതോടെ രാഹുലിന് ഒരു ഇളവും നല്‍കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാട് സ്വീകരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയാലും എം എൽ എ സ്ഥാനം തുടർന്നേക്കും. വിഷയത്തിൽ പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പറഞ്ഞ് വി ഡി സതീശനും രാഹുലിനെ കൈവിട്ടിരുന്നു. മോശം സന്ദേശങ്ങൾ അയച്ചെന്ന ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കുറ്റക്കാരനല്ലെന്ന് തെളിയിക്കണം എന്ന് യൂത്ത് കോൺഗ്രസിൽ തന്നെ ആവശ്യവുമുയർന്നിരുന്നു.


ഇന്നലെയാണ് ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സോഷ്യൽ മീഡിയ വഴി മോശമായി സന്ദേശമയച്ചു എന്ന് യുവനടി റിനി ആൻ ജോർജ് വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ സമാന അനുഭവം വെളിപ്പെടുത്തി കൂടുതൽ പേർ രംഗത്തെത്തിയത് രാഹുലിനെ വെട്ടിലാക്കിയിരുന്നു. പിന്നാലെ മാധ്യമപ്രവർത്തകയായ യുവതിയുടെ ഗര്ഭച്ഛിദ്രവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ഫോൺ സംഭാഷണം പുറത്തായതും രാജിക്ക് ആക്കം കൂട്ടി.

Follow us on :

More in Related News