Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമനങ്ങൾ

24 Oct 2025 20:34 IST

Jithu Vijay

Share News :

സൈക്യാട്രിസ്റ്റ്/മെഡിക്കല്‍ ഓഫീസര്‍ നിയമനം


മലപ്പുറം ജില്ലയില്‍ മാനസികാരോഗ്യ പദ്ധതിക്ക് കീഴില്‍ സൈക്യാട്രിസ്റ്റ്/മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. എം.ബി.ബി.എസ്, സൈക്ക്യാട്രിയില്‍ എം.ഡി, ഡി.പി.എം/ഡി.എന്‍.ബിയും സൈക്ക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 28ന് രാവിലെ 11 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 0483-2736241.

 


സ്റ്റാഫ് നഴ്സ് നിയമനം


പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ എച്ച്.എം.സി/ കാസ്പ് മുഖേന സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പ്ലസ്ടു, ഗവ. അംഗീകൃത ജി.എന്‍.എം കോഴ്സ്/ബി.എസ്.സി. നഴ്സിങ് എന്നീ യോഗ്യതയുള്ളവരും നഴ്സിങ് കൗണ്‍സില്‍ അംഗീകാരം ലഭിച്ചവരുമായിരിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഒക്ടോബര്‍ 28ന് രാവിലെ 10.30ന് ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍-9495999304.

 

എം.എസ്.പിയില്‍ ക്യാംപ് ഫോളോവര്‍ നിയമനം


മലബാര്‍ സ്പെഷ്യല്‍ പോലീസ് ബറ്റാലിയനില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്യാംപ് ഫോളോവര്‍മാരുടെ (സ്വീപ്പര്‍, ബാര്‍ബര്‍, വാട്ടര്‍ കാരിയര്‍, ധോബി മുതലായവര്‍) നിലവിലുള്ള ഒഴിവിലേക്കും 2025-26 ശബരിമല, മണ്ഡല, മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന പോലീസുകാര്‍ക്കുള്ള മെസ് നടത്തിപ്പ് ആവശ്യാര്‍ത്ഥം 59 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നു. സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് വേണ്ടി ഒക്ടോബര്‍ 28ന് രാവിലെ 10ന് എം.എസ്.പി ആസ്ഥാനത്ത് വെച്ച് പ്രായോഗിക പരീക്ഷയും അഭിമുഖവും നടക്കും. താത്പര്യമുള്ളവര്‍ അന്നേദിവസം അപേക്ഷ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാകണം. തൊഴില്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും

Follow us on :

More in Related News