Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 12:49 IST
Share News :
ഇടുക്കി: തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം 28 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 40 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള തൊട്ടിയാര്‍ പദ്ധതിക്ക് ആവശ്യമായ വെള്ളം സംഭരിച്ച് നിര്‍ത്തിയിരിക്കുന്നത് വാളറയിലാണ്. ഇവിടെ നിന്നും ടണലില്‍ കൂടിയും പെന്‍സ്റ്റോക്ക് പൈപ്പ് വഴിയുമാണ് നീണ്ടപാറയിലുള്ള പവര്‍ഹൗസില്‍ വെള്ളമെത്തിക്കുന്നത്. 2008 നവംബര്‍ മാസത്തില്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച തൊട്ടിയാര്‍ പദ്ധതി 2012-ല്‍ പൂര്‍ത്തികരിച്ച് വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കേണ്ടതായിരുന്നു. കോസ്റ്റല്‍ പ്രോജക്ടും ചോങ്ങ് ക്വങ്ങ്എന്ന ചൈനീസ് കമ്പനിയും തമ്മിലുള്ള കണ്‍സോഷ്യത്തിനാണ് ആദ്യം കരാര്‍ കൊടുത്തിരുന്നത്. ഒര്‍ജിനല്‍ എസ്റ്റിമേറ്റ് അനുസരിച്ച് 136 കോടി രൂപക്ക് പണിപൂര്‍ത്തിയാക്കണമായിരുന്നു. ഇവിടെ വൈദ്യുതി ഉല്‍പ്പാദനം ആരംഭിച്ചാല്‍ പ്രതിവര്‍ഷം 99 മില്യന്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമായിരുന്നു. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കുവാന്‍ താമസിച്ചതില്‍ വൈദ്യുതി വകുപ്പും കരാറുകാരും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു. പല കാരങ്ങളാല്‍ നേരത്തെ കരാര്‍ എടുത്തിരുന്ന കമ്പനികളെ 2016 -ല്‍ ഒഴിവാക്കിയിരുന്നു. പിന്നീട് പി.ആര്‍.ഐ.എല്‍ ശ്രീശരവണ കണ്‍സോഷ്യത്തിന് കരാര്‍ നല്‍കി. ഈ സമയം 136 കോടിയെന്നുള്ള തുക 280 കോടിയിലേക്ക് ഉയര്‍ന്നു. പദ്ധതി പൂര്‍ത്തിയാക്കി വൈദ്യുതി ഉല്‍പ്പാദനം 12 വര്‍ഷം താമസിച്ചപ്പോള്‍ യൂണിറ്റ് ഒന്നിന് അഞ്ച് രൂപ വച്ച് കണക്കാക്കിയാല്‍ പോലും 600 കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടം ബോര്‍ഡിനും നാടിനും ഉണ്ടായിട്ടുള്ളതായി പറയുന്നു. കടംകയറി വലയുന്ന കെ.എസ്.ഇ.ബിക്ക് താമസിച്ചായാലും പദ്ധതി തുടങ്ങുന്നത് ആശ്വാസകരമാണ്.
Follow us on :
More in Related News
Please select your location.