Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2024 13:41 IST
Share News :
കൊല്ലം : കൊല്ലം ജില്ല രൂപീകൃതമായി 75 വര്‍ഷത്തിലെത്തിയ പശ്ചാത്തലത്തിലൂള്ള ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങള്‍ക്ക് ജൂലൈ 1 ന് തുടക്കം. വൈകിട്ട് നാലിന് സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എം. എല്‍. എ അധ്യക്ഷനാകുന്ന ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, ഗതാഗാത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ എന്നിവരാണ് വിശിഷ്ടാതിഥികള്‍.
എം. പി മാരായ എന്‍. കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. സി. വേണുഗോപാല്‍, എം. എല്‍. എമാരായ എം. നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, ജി. എസ്. ജയലാല്‍, പി. എസ്. സുപാല്‍, സി. ആര്‍. മഹേഷ്, സുജിത്ത് വിജയന്‍ പിള്ള, പി. സി. വിഷ്ണുനാഥ്, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപാന്‍, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പൊലിസ് കമ്മിഷണര്‍ വിവേക് കുമാര്‍, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ഇന്ത്യന്‍ ബാങ്ക് സോണല്‍ മാനേജര്‍ സാം സമ്പത്ത് യൂജിന്‍, കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍, മറ്റു ജനപ്രതിനിധികള്‍, മുന്‍ മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചടങ്ങില്‍ ചിത്രകാരന്‍ യു. എം. ബിന്നി രൂപലകല്‍പന ചെയ്ത ലോഗോ മന്ത്രി കെ. എന്‍. ബാലഗോപാല്‍ പ്രകാശനം ചെയ്യും. കാടും ഭൂപ്രകൃതിയും ചേരുന്ന വര്‍ണരാജിയിലാണ് ലോഗോയുടെ രൂപകല്‍പന. കശുവണ്ടിയുടെ സുവര്‍ണരേഖ ഗര്‍ഭഗൃഹത്തിലുണ്ട്. വിളക്കുമരവും മണിമേടയും മുദ്രണത്തില്‍ സമ്മേളിക്കുന്നു. തുറമുഖത്തിന്റെ അടയാളവുമുള്‍പ്പെടുത്തിയിട്ടുണ്ട്.
ഹാപ്പി ബർത്ത് ഡേ, കൊല്ലം - ഇന്ന് ജൂലൈ 1 - നമ്മുടെ കൊല്ലത്തിന് ഇന്ന് ജില്ല എന്ന നിലയിൽ 75 വയസ്സ് തികഞ്ഞു.
ഇന്ന് ജൂലൈ ഒന്ന് - 1949 ജൂലൈ ഒന്നിനാണ് കൊല്ലം ജില്ല ഔദ്യോഗികമായി നിലവിൽ വന്നത്.
1949 ജൂലായ് 1-നാണു കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം, ചെങ്കോട്ട, കാർത്തികപ്പള്ളി, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകൾ ചേർത്തു കൊല്ലം ജില്ല രൂപീകൃമായത്.
1956 ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ചെങ്കോട്ട താലൂക്ക് തമിഴ്നാടിനോട് കൂട്ടിചേർക്കപ്പെട്ടു, തിരുവല്ലയുടെ ഒരു ഭാഗം ചെങ്ങന്നൂർ താലൂക്കായി രൂപം കൊണ്ടു, പത്തനംതിട്ടയിലെ റാന്നിയുടെ ഒരു ഭാഗം വനഭൂമി ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിനോടും ചേർത്തു.
1957 ൽ ആലപ്പുഴ ജില്ല നിലവിൽ വന്നപ്പോൾ കാർത്തികപ്പള്ളി,അമ്പലപ്പുഴ, ചേർത്തല, മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂർ താലൂക്കുകൾ ആലപ്പുഴയോട് ചേർത്തു.
1982-ൽ പത്തനംതിട്ടയും കുന്നത്തൂർ താലൂക്കിലെ ചില പ്രദേശങ്ങളും ചേർത്ത് പത്തനംതിട്ട ജില്ല നിലവിൽ വന്നു.
Follow us on :
More in Related News
Please select your location.