Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാവൂരിൻ്റെ മണ്ണിലാണ് പരിസ്ഥിതി രാഷ്ട്രിയെമെന്ന ഗ്രീൻ പൊളിറ്റിക്സ് ചൂട് പിടിച്ചത്. ഡോ. എം. എൻ കാരശ്ശേരി'.

06 Oct 2024 09:05 IST

UNNICHEKKU .M

Share News :




മുക്കം: മാവൂരിൻ്റെ മണ്ണിലാണ് പരിസ്ഥിതി രാഷ്ട്രിയമെന്ന ഗ്രീൻ പൊളിറ്റിക്സിന് ചൂട് പിടിച്ചെതെന്ന് പ്രമുഖ സാഹിത്യകാരൻ ഡോ. എം.എൻ കാരശേരി അഭിപ്രായപ്പെട്ടു. മാവൂർ കൂട്ടായ്മയും, മാവൂർ ജി.എം യു പിസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥികളും സംയുക്തമായി സംഘടിപ്പിച്ച മാവൂർ ഓർമ്മ മധുരം കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ' ശുദ്ധജലത്തിനും വേണ്ടിയും വായു മലിനീകരണത്തിനെതിരായും കേരളത്തിൽ ആദ്യം സമരം നടന്ന പ്രദേശത്തിൻ്റെ പേരാണ് മാവൂർ. കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും മലിനമായപ്പോൾ ശബ്ദമുയർത്തിയത് ഗ്രാസിം കമ്പനി അടക്കാനുള്ളസമരമായി വ്യാഖ്യാനിച്ചത് മാപ്പർഹിക്കാത്ത അപരാധമാണെന്നും അദ്ദേഹം പറഞ്ഞു.ശുദ്ധജലമാണ് വ്യവസായം തുടങ്ങാൻ ഗ്രാസിമിനെ പ്രേരിപ്പിച്ചതും പിന്നീട് സമരത്തിനിറങ്ങാൻ പ്രദേശവാസികളെ നിർബന്ധിതരാക്കിയതെന്നുമെന്നത് ഏറെ കൗതുകകരമാണെന്നും അദ്ദേഹം കുട്ടി ചേർത്തു. ശൈലേഷ്അമലാ പൂരി അധ്യക്ഷത വഹിച്ചു.ചാലിയാർ സമര നായകൻ റഹ്മാനും മാവൂരിൽ സ്മാരകം വേണമെന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു. സ്കൂൾ പരിസരത്ത് 

മാവിൻതൈ നട്ടാണ് അദ്ദേഹം മാവൂർ ഓർമ്മ മധുരം ഉദ്ഘാടനം ചെയ്തത്.

കലാസാംസ്കാരിക സാമൂഹ്യ രംഗങ്ങളിൽ മികവ് തെളിയിച്ച മാവൂർക്കാരായ വിശ്വം കെ. അഴകത്ത്, രാഹുൽ കൈമല, പ്രശാന്ത് വിദ്യാധരൻ, ശ്രീകുമാർ മാവൂർ, ബൽക്കീസ് ടീച്ചർ,  സലാം മാവൂർ, അബ്ദുള്ള കുട്ടി, മുരളിധരൻ സരിഗ, ആമിന ഉമ്മ, രവീന്ദ്രൻ അരയങ്കോട് എന്നിവർക്ക് മാവൂരിലെ കലാ സാംസ്കാ കാരികരംഗത്തെ മൺമറഞ്ഞ പ്രമുഖ വ്യക്തികളായിരുന്ന കെ.പി വിജയൻ, രാധാകൃഷ്ണൻ, ആർ ഗോപിനാഥ്, അനിൽ പാറപുറത്ത് എന്നിവരുടെ പേരിലുള്ള ഓർമ്മ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

 ബേബി ആരാധ്യ അനൂപിന്റെ പ്രാർത്ഥന നടത്തി . സി.ടി. കബീർ ബെൻസീറ റഷീദ് എന്നിവർ മുഖ്യാതിഥികളായി. മാവൂർ ജി എം യു പി സ്കൂൾ പ്രധാനാധ്യാപിക

മിനി, പി.ടി എ പ്രസിഡൻ്റ്ഉസ്മാൻ, മധു ശങ്കർ, മീനാക്ഷി തുടങ്ങിയവർ സംസാരിച്ചു. അനൂപ് തുവ്വക്കാട് സ്വാഗതവും രതീഷ് മാവൂർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News