Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നമംഗലം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഓണസമൃദ്ധി കർഷക ചന്ത തുടങ്ങി

11 Sep 2024 18:15 IST

Basheer Puthukkudi

Share News :

കുന്നമംഗലം : കുന്നമംഗലം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഓണസമൃദ്ധി കർഷക ചന്ത 2024 ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ ചെയർ പേഴ്സൺ പ്രീതി യു.സി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സൺ ചന്ദ്രൻ തിരുവലത്ത്, ക്ഷേമ കാര്യ ചെയർ പേഴ്സൺ ശബ്ന റഷീദ്, മെമ്പർമാരായ ശിവാനന്ദൻ, സജിത ഷാജി, ജസീല ബഷീർ, ബൈജു, ഷൈജ വളപ്പിൽ എന്നിവർ പ്രസംഗിച്ചു കൃഷി ഓഫീസർ ദീപ ജെ. സ്വാഗതവും അസി കൃഷി ഓഫീസർ രൂപേഷ് എം. നന്ദിയും പറഞ്ഞു.



 ചന്തയിൽ കുന്നമംഗലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കർഷകരുടെ നാടൻ പച്ചക്കറികളായ പാവൽ, ചേന, പയർ, പച്ചക്കായ, വെണ്ട, കക്കിരി, പീച്ചിൽ വറുത്തുപ്പേരി, ശർക്കര ഉപ്പേരി തുടങ്ങിയ നാടൻ കാർഷി കോൽപന്നങ്ങൾക്ക് 30 ശതമാനം വരെ ചന്തയിൽ വിലക്കുറവ് ലഭിക്കുന്നു.

Follow us on :

More in Related News