Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിറ്റി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു

26 Nov 2024 21:38 IST

Anvar Kaitharam

Share News :

സിറ്റി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു


പറവൂർ: പൊലീസ് ജീപ്പിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പുത്തൻവേലിക്കര കീഴൂപ്പാടം ചില്ലിട്ടശേരി സി ടി ഫ്രാൻസിസ് (79) മരിച്ചു. ഈ മാസം രണ്ടിന് രാത്രി കീഴൂപ്പാടം സൽബുദ്ധിമാതാ പള്ളിയുടെ മുന്നിൽ വച്ചായിരുന്നു അപകടം.

കൊച്ചി സിറ്റി ട്രാഫിക് ഈസ്‌റ്റ്‌ എസിപിയുടെ ഔദ്യോഗിക വാഹനമാണ് ഇടിച്ചത്. പള്ളിയിൽ നിന്നു വീട്ടിലേക്ക് പോകാൻ ഫ്രാൻസിസ് റോഡ് കുറുകെ കടക്കുമ്പോഴാണ് പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ഫ്രാൻസിസിൻ്റെ തലയ്ക്കും നട്ടെല്ലിനും കാലിനും പരുക്കേറ്റു. കൊച്ചി സിറ്റി ട്രാഫിക് ഈസ്‌റ്റ് എസിപി എ എ അഷ്റഫ് തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നു ഫ്രാൻസിൻ്റെ വീട്ടുകാർ പറഞ്ഞു. വാഹനം അമിത വേഗതയിലായിരുന്നെന്നും ആക്ഷേപമുണ്ട്. പൊലീസ് വാഹനത്തിൽ തന്നെ ഫ്രാൻസിസിനെ ആദ്യം ചാലാക്ക മെഡിക്കൽ കോളജിൽ എത്തിച്ചു. ഗുരുതരമായിരുന്നതിനാൽ ആംബുലൻസിൽ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ആഴ്‌ച അവിടെ ചികിത്സയിൽ കഴിഞ്ഞ ശേഷം മാളയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. അവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് പുത്തൻവേലിക്കര പൊലീസ് സ്റ്റേഷനിലെത്തി എസിപി ജാമ്യമെടുത്തിരുന്നു.

ഫ്രാൻസിസിൻ്റെ മൃതദേഹം എറണാകുളം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് കീഴുപ്പാടം സൽബുദ്ധിമാതാ പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ആനി. മക്കൾ: തോമസ്, വർഗീസ്, ജോസഫ് (അഡ്വൈസർ, മിനിസിട്രി ഓഫ് അഗ്രികൾചർ, ഡൽഹി), മരുമക്കൾ: ഷൈനി, സിന്ധു, നീലാഞ്ജന.


Follow us on :

More in Related News