Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2024 23:45 IST
Share News :
കോട്ടയം: കോട്ടയം ചിങ്ങവനത്ത് എംഡിഎംഎയുമായി എംആർഐ ടെക്നീഷ്യൻ പിടിയിൽ. യുവാക്കൾക്കും കോളജ് വിദ്യാർത്ഥികൾക്കും വില്പന നടത്തുന്നതിനായി സൂക്ഷിച്ച .678 ഗ്രാം എംഡിഎംഎയുമായാണ് എംആർഐ ടെക്നീഷ്യൻ പിടിയിലായത്. കോട്ടയം കുഴിമറ്റം സ്വദേശി സിബിൻ സജിയെ (30) യാണ് കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ. പി സിബിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി. ആനന്ദരാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതി ചിങ്ങവനം കുരിശ് പള്ളിക്ക് സമീപത്ത് വച്ച് മാരക മയക്ക്മരുന്ന് വില്പ്പന നടത്തുവാൻ പോകുബോൾ എക്സൈസ് സംഘം വളഞ്ഞ് പിടികൂടുകയായിരുന്നു.
ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതി ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലെ ടെക്നീഷ്യനായി ജോലി ചെയ്ത് വരുന്നതിനാൽ ഇയാളുടെ കൈയ്യിൽനിന്നും മയക്ക്മരുന്ന് വാങ്ങി ഉപയോഗിക്കുന്ന വർ നിരവധിയാളുകൾ ഉണ്ടെന്ന് എക്സൈസ് കരുതുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കേസ് മയക്ക് മരുന്നുകൾ കൈകാര്യം ചെയ്യുന്ന തൊടുപുഴയിലെ എൻഡിപിഎസ് പ്രത്യേക കോടതിയിലേക്ക് മാറ്റും. പത്ത് വർഷം കഠിന തടവും, ഒരു ലക്ഷം തരൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബാലചന്ദ്രൻ എ.പി , കണ്ണൻ സി, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുവിനോദ്, അരുൺ. കെ.എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ രജനി എക്സൈസ് ഡ്രൈവർ അനസ് സി കെ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.