Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 19:32 IST
Share News :
വൈക്കം: ഇന്ത്യൻ സാമൂഹികനീതി ചരിത്രത്തിലെ ആദ്യ വിജയമായ വൈക്കം സത്യാഗ്രഹത്തിൻ്റെ സമരനായകൻ തന്തെ പെരിയാർ പങ്കെടുത്ത ശതാബ്ദി ആഘോഷ സമാപനത്തിനും വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിലെത്തി. രാവിലെ 10.45ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് റോഡുമാർഗം ഉച്ചയ്ക്ക് 12.50ന് കുമരകം ലേക് റിസോർട്ടിലെത്തി. മുഖ്യമന്ത്രിയെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പു മന്ത്രി എ.വി. വേലു, കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. കസവ് ഷാളും ശ്രീ നാരായണ ഗുരുവിന്റെ പുസ്തകവും നൽകിയാണ് ജില്ലാ കളക്ടർ സ്വീകരിച്ചത്. തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകൻ, എം.പി. സ്വാമിനാഥൻ എന്നിവരും ഒപ്പമുണ്ട്. സ്‌പെഷൽ സെക്രട്ടറി ഡോ. എസ്. കാർത്തികേയൻ, ഡി.ഐ.ജി. തോംസൺ ജോസ്, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, എ.ഡി.എം. ബീന പി. ആനന്ദ് എന്നിവർ പങ്കെടുത്തു.വൈക്കം വലിയ കവലയിലുള്ള തന്തെ പെരിയാർ സ്മാരകവും, ഗ്രന്ഥ ശാലയും 8.14 കോടി രൂപ വിനിയോഗിച്ച് നവീകരിച്ചാണ് നാടിന് സമർപ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ 10ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ദ്രാവിഡ കഴകം അധ്യക്ഷനും തന്തെപെരിയാറിൻ്റെ ശിഷ്യനുമായ കെ.വീരമണി മുഖ്യാതിഥിയായി പങ്കെടുക്കും.ഇരു സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. വൈക്കം ബീച്ച് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സമാപന സമ്മേളനം നടക്കുന്നത്.
Follow us on :
Tags:
Please select your location.