Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു..

27 Jan 2025 19:02 IST

Jithu Vijay

Share News :

തിരൂരങ്ങാടി : മൂന്നിയൂർ പാറേക്കാവ് ഹീറോ ആർട്സ് ആൻഡ് സ്പോർട്സ്ക്ലബ്ബും ജനസേവ മിഷൻ ഹോസ്പിറ്റൽ പരപ്പനങ്ങാടിയും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കളത്തിങ്ങൽപ്പാറ എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ

ഹീറോ ക്ലബ് പ്രസിഡന്റ് റസാഖ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ക്യാമ്പ്  ഡോക്ടർ ജിതിൻ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.


വാർഡ് മെമ്പർമാരായ റഫീക്ക് എൻ എം.,

 അബ്ദുസമദ്,  ഡോക്ടർമാരായ സഹീർ ജനസേവ മിഷൻ, ഷെഫീഖ് ജനസേവ മിഷൻ, സിറാജ് ചാന്ത് പ്രവാസി പ്രതിനിധി,

റാഷിദ് വാക്കത്തൊടിക വെൽഫെയർ ചെയർമാൻ, ഹുസൈൻ എ വി സ്കൂൾ മാനേജ്മെന്റ് പ്രതിനിധി, അഷ്റഫ് ചാന്ത് പിടിഎ പ്രസിഡന്റ്, സിഎം കുട്ടി സാഹിബ് എസ് എസ് ടി ചെയർമാൻ, ജ്യോതി ടീച്ചർ സ്കൂൾ പ്രധാന അധ്യാപിക എന്നിവർ

ആശംസകളർപ്പിച്ചു.


മൂന്നിയൂർ എഎംഎൽപി സ്കൂളിൽ നിന്നും റിട്ടയർമെന്റ് ആകുന്ന അസീസ് മാഷിനെയും, ജനസേവ മിഷൻ ഹോസ്പിറ്റലിനെയും ക്ലബ് പ്രസിഡന്റ് ആദരിച്ചു. ബ്ലഡ് പ്രഷർ ഷുഗർ. ക്രിയാറ്റിൻ ചെക്ക് ചെയ്യുന്നതിനും ക്യാമ്പിലെ ഡോക്ടർമാരുടെ സേവനത്തിനായും നൂറുകണക്കിനാളുകൾ എത്തിയിരുന്നു. ക്യാമ്പിന് ഹീറോ ക്ലബ് സെക്രട്ടറി നസീർ ചോനരി സ്വാഗതവും. വൈശാഖ് ജിത്തു നന്ദിയും പറഞ്ഞു.

Follow us on :

More in Related News