Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വരുന്നു. കൊല്ലത്ത് സിറ്റി ഗ്യാസ് പ്ലാൻ്റ്.

13 May 2024 08:37 IST

R mohandas

Share News :

കൊല്ലം: ചവറയിൽ കെ.എം.എം.എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ കൂറ്റൻ പ്ലാന്റ് നിർമ്മാണം ഉടൻ ആരംഭിക്കും. ഭൂമി കരാർ കമ്പനിയായ എ.ജി.പിക്ക് കൈമാറാനുള്ള നടപടി കെ.എം.എം.എല്ലിൽ പുരോഗമിക്കുകയാണ്.


തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവസാനിച്ചാലുടൻ കരാർ ഒപ്പിടാനാണ് ആലോചന. തൊട്ടുപിന്നാലെ പ്ലാന്റ് നിർമ്മാണം ആരംഭിക്കാനുള്ള നടപടി കരാർ കമ്പനിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. കെ.എം.എം.എൽ ഖനനം പൂർത്തിയാക്കിയ 91 സെന്റ് ഭൂമിയിലാണ് സി.എൻ.ജി, വാതക രൂപത്തിലാക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിന് പുറമേ ദേശീയപാത ഓരത്തുള്ള 35 സെന്റ് സ്ഥലത്ത് വാഹനങ്ങളിൽ പ്രകൃതി വാതകം നിറയ്ക്കാനുള്ള ഔട്ട്ലെറ്റും സ്ഥാപിക്കുന്നുണ്ട്.


പ്ലാന്റ് നിർമ്മാണം ആരംഭിച്ച് ഒരു വർഷത്തിനകം ചവറയിൽ നിന്ന് പ്രകൃതിവാതക വിതരണം. കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, കുണ്ടറ, കണ്ണനല്ലൂർ ഭാഗങ്ങളിലേക്കാകും ആദ്യഘട്ടത്തിൽ പ്രകൃതി വാതകം എത്തിക്കുക. പത്തനാപുരം മണ്ഡലത്തിലെ മേലില പഞ്ചായത്തിൽ ഒരു മാസത്തിനുള്ളിൽ താത്കാലിക പ്ലാന്റ് വഴി പ്രകൃതിവാതക വിതരണം തുടങ്ങും.



Follow us on :

More in Related News