Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുനമ്പത്ത് വഖഫിനെതിരെ സമരസമിതി പ്രതിഷേധം; വഖഫ് ബോർഡിന്റെ കോലം കടലിൽ താഴ്ത്തി

24 Nov 2024 22:01 IST

Enlight News Desk

Share News :

വഖഫ് ബോർഡിന്റെ കോലം കടലിൽ താഴ്ത്തി മുനമ്പത്ത് സമരസമിതി പ്രതിഷേധം. 

അഞ്ഞൂറിലേറെ പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. 1995ലെ വഖഫ് നിയമത്തിന്റെ കോലമാണ് സമരക്കാർ കടലിൽ കെട്ടിത്താഴ്ത്തിയത്. 

വഖഫ് ആസ്തി വിവരപട്ടികയിൽ നിന്ന് തങ്ങളുടെ ഭൂമി ഒഴിവാക്കണമെന്ന ആവശ്യവുമായി സമരസമിതി യുടെ പ്രതിഷേധം43ദിവസം പിന്നിട്ടു.


വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമര സമിതിയുമായി ഇന്നലെ ചർച്ച നടത്തുകയും മുനമ്പത്തെ പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.സമരത്തിൽ നിന്നും പിൻമാറണമെന്ന് മുഖ്യമന്ത്രി ആവശ്യപെട്ടെങ്കിലും ചർച്ചചെയ്യാം എന്നായിരുന്നു സമര സമതിയുടെ മറുപടി. എന്നാൽ സമരം തുടരാൻ തന്നെ സമരസമിതി തീരുമാനിക്കുകയായിരുന്നു. വഖഫിൻ്റെ ആസ്തി വിവരപട്ടികയിൽ നിന്ന് ഒഴിവാക്കും വരെ നിരാഹാര സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.


മുനമ്പത്ത് പ്രശ്ന പരിഹാരത്തിനായാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷൻ എന്ന ആശയം മുന്നോട്ട് വെച്ചത്. ഭൂമിയുടെ ഉടമസ്ഥർക്ക് റവന്യൂ അധികാരം നഷ്ടപ്പെട്ടത് എങ്ങനെ എന്നത് ഉൾപ്പെടെയുള്ളവിഷയം ജുഡീഷ്യൽ കമ്മീഷൻ്റെ പരിശോധനയിൽ വരും. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെയാണ് ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചിരിക്കുന്നത്.

Follow us on :

More in Related News