Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരിയിൽ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

30 Jul 2024 13:28 IST

Arun das

Share News :

വടക്കാഞ്ചേരി.കനത്ത മഴ തുടർച്ചയായി തുടരുന്നു.. വാഴാനി ഡാം നാല് ഷട്ടർ 110 സെൻ്റിമീറ്റർ വീതം ഉയർത്തി. കുന്നുകളിൽ നിന്ന് ഒഴുകി എത്തുന്ന വെള്ളം കാക്കി നിക്കാട് കനാലിലേക്ക് ഇറങ്ങി, കനാൽ കവിഞ്ഞാണ് ഒഴുകുന്നത് വാഴാനി ഡാം ജലനിരപ്പ് പരമാവധിയാ യ 62.48 മീറ്ററിൽ നിർത്താനുള്ള ശ്രമത്തിലാണ് അധികൃതർ..വടക്കാഞ്ചേരിയിൽ പല പ്രദേശങ്ങളും വെളളത്തിൽ മുങ്ങി. വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിലെ നാല് ട്രാക്കുകളിൽ രണ്ട് രണ്ട് ട്രാക്കുകൾ പൂർണമായും വെള്ളത്തിനടിയിലായി. അകമലയിൽ റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപം വെള്ളത്തിൻ്റെ ഒഴുക്കിൽ മണ്ണ് ഒലിച്ച് ട്രാക്കിന് ബലക്ഷയം ഉണ്ട് എന്ന സംശയത്താൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു..ഇരട്ടക്കുളങ്ങരയിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് സമീപത്തെ വീട്ടുകാരെ മാറ്റി മാർപ്പിച്ചു.

വടക്കാഞ്ചേരി ലാമിയ സിൽക്കിന് മുന്നിൽ വടക്കാഞ്ചേരി മേല്പാലം ബൈപാസ്സിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു. മുകളിലുള്ള വീട് ഇടിഞ്ഞ് താഴത്തേക്ക് വീഴാവുന്ന അപകടാവസ്ഥയിലാണ്. 

. കുറാഞ്ചേരി ബൈപാസ്സിലും മണ്ണിടിച്ചിൽ ഉണ്ടായി..ഓട്ടുപാറ വാഴാനി റോഡിലും, ബസ്സ് സ്റ്റാൻ്റ് പരിസരത്തും, വെള്ളം കയറി.. ഉത്രാളിക്കാവ് ക്ഷേത്രത്തിന് ചുറ്റുമുള്ള പാടം പൂർണമായും മുങ്ങി.ഓട്ടുപാറ വാഴാനി റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വടക്കാഞ്ചേരി ടൗണിനോട് ചേർന്നുള്ള ചാലിപ്പാടം, ഡിവൈൻ ആശുപത്രി, സ്കൂൾ ഗ്രൗണ്ട്., മാരാത്ത് കുന്ന്, 'പുല്ലാനിക്കാട്, കുമരനെല്ലൂർ മംഗലം, കല്ലം കുണ്ട് എന്നീ പ്രദേശങ്ങളിൽ  വെള്ളം കയറി.മാരാത്ത് കുന്ന് വെള്ളക്കെട്ടിൽ കുടുങ്ങിയ താമസക്കാരെ ഫയർ ഫോഴ്സ് എത്തി ഫൈബർ ബോട്ടുകളിൽ രക്ഷപ്പെടുത്തി.

Follow us on :

More in Related News