Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 10:30 IST
Share News :
സംസ്ഥാനത്ത് സ്വർണവില(kerala gold price) വീണ്ടും ഉയരം തൊട്ടു. ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ച് 7095 രൂപയിലെത്തി. പവന് 560 രൂപ വർധിച്ച് 56760 രൂപയുമായി. ഇന്നലെ ഗ്രാമിന് 7025 രൂപയും പവന് 56200 രൂപയുമായിരുന്നു.
ഒക്ടോബർ 4,5,6 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7120 രൂപയിലാണ് വിൽപന തുടർന്നത്. ഈ മാസം തുടക്കം മുതൽ തന്നെ വില ഏഴായിരത്തിന് മുകളിൽ തുടരുകയാണ്.
നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.
Follow us on :
Tags:
More in Related News
Please select your location.