Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻററിൽ ഓണാഘോഷം "തകിർതോ" സംഘടിപ്പിച്ചു

14 Sep 2024 12:47 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻററിൽ ഓണാഘോഷം "തകിർതോ" സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടി സിനിമ താരവും, അധ്യാപികയുമായ നിധിന്യ പട്ടയിൽ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ ർ കോഡിനേറ്റർ ടി.ജിഷ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് നൗഫൽ ഇല്യൻ അധ്യക്ഷത വഹിച്ചു.


അധ്യാപികമാരായ ടി.കെ.രജിത, പി. ഷബീബ, കെ. ഹംസിറ, ഫാത്തിമത്ത് സുഹറ ശാരത്ത്, കെ. തുളസി, ലൈബ്രേറിയൻ ജിത്തു വിജയ്, ജീവനക്കാരായ ടി. വരുൺ, സി. മിഥുൻ, കെ. രഞ്ജിത്ത്, വി.പി. അക്ഷയ ദാസ് എന്നിവർ സംസാരിച്ചു. രണ്ടാം വർഷ വിദ്യാർത്ഥിനി സബീന നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും വിവിധ മത്സരങ്ങളും ഓണ സദ്യയും നടത്തി. മത്സര വിജയികൾക്കുള്ള സമ്മാന ദാനം സെൻ്റർ കോഡിനേറ്റർ ടി.ജിഷ, പിടിഎ പ്രസിഡൻ്റ് നൗഫൽ ഇല്യൻ എന്നിവർ വിതരണം ചെയ്തു.

Follow us on :

More in Related News