Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീടിന്റെ ദോഷം മാറിയില്ല പകരം സ്വർണം പോയി: വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ

23 Aug 2024 19:24 IST

CN Remya

Share News :

കോട്ടയം: പൂജിക്കാനെന്ന വ്യാജേനെ വീട്ടമ്മയിൽനിന്നും സ്വര്‍ണ്ണാഭാരണങ്ങള്‍ കബളിപ്പിച്ച് തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കരിങ്കുന്നം പാറക്കടവ് ഭാഗത്ത് അഞ്ചപ്ര വീട്ടിൽ ഷാജിത ഷെരീഫ് (28), കരിങ്കുന്നം പാറക്കടവ് ഭാഗത്ത് അത്തി വീട്ടിൽ സുലോചന ബാബു (42) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ മാസം പത്താം തീയതി പുതുപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ കത്തി, പുൽത്തൈലം തുടങ്ങിയവയുടെ വില്പനയ്ക്കായെത്തുകയും, തുടർന്ന് സംഭാഷണത്തിലൂടെ വീട്ടമ്മയുമായി കൂടുതൽ അടുപ്പം സ്ഥാപിച്ച ഇവര്‍ വീടിന് ദോഷമുണ്ടെന്നും പരിഹാരത്തിനായി സ്വർണാഭരണങ്ങൾ പൂജിക്കണമെന്ന് വീട്ടമ്മയോട് പറയുകയുമായിരുന്നു. ഇത് വിശ്വസിച്ച വീട്ടമ്മ സ്വർണ്ണം പൂജിക്കുന്നതിനായി വീടിന്റെ സെറ്റിയില്‍ വയ്ക്കുകയും, പൂജ പൂർത്തീകരിക്കണമെങ്കിൽ വീടിന്റെ പരിസരത്ത് നിന്നും കല്ലുകളോ, മറ്റ് സാധനങ്ങളോ കൂടി വേണമെന്ന് ഇവർ അറിയിച്ചതിനെ തുടർന്ന് വീട്ടമ്മ അത് എടുക്കുന്നതിനായി മാറിയ സമയം ഇവർ സെറ്റിയില്‍ വച്ചിരുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ഇവർ വീട്ടിൽ കയറി സമയം ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരു യുവതി പരിസരം നിരീക്ഷിച്ച് വെളിയിൽ നിൽക്കുകയുമായിരുന്നു. 

പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലും മോഷ്ടാക്കളിൽ ഒരാളുടെ രേഖാചിത്രം വരച്ച് നടത്തിയ അന്വേഷണത്തിലൂടെയും ഇവരെ തിരിച്ചറിയുകയും തുടർന്ന് ഇവരെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്ത്, എസ്.ഐമാരായ നെൽസൺ, തോമസ്‌, ജിജി ലൂക്കോസ്, എ.എസ്.ഐമാരായ തോസണ്‍,സബീന സി.പി.ഓമാരായ പ്രതീഷ് രാജ്, അജിത്ത്, അജേഷ്, വിവേക്, ഗിരീഷ്‌, സുരമ്യ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.

Follow us on :

More in Related News